8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.
S/N
ക്ലാസ്
പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം
1
8
246
2
9
204
3
10
310
സമഗ്രയിലെ റിസോഴ്സ് നിർമ്മാണം
പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ
ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ സ്കൂൾ തലത്തിൽ കൃത്യമാക്കാനും പരിശോധിച്ചുറപ്പിക്കാനും മാസ്റ്റർ ട്രെയിനേഴ്സിൻ്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ സബ്ജില്ലാ തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ
ലിറ്റിൽകൈറ്റ് യൂണിറ്റുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജില്ലയിലെ 93 സ്കൂളുകളിൽ വിജയകരമായി പൂർത്തികരിക്കുകയും റിസൾട്ട് സമയബന്ധിതമായി നൽകുകയും യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.
LK Nodal Officers News
ജില്ലയിൽ പ്രവർത്തിക്കുന്ന 90 യൂണിറ്റുകളിൽ നിന്നും 170 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളുംസെഷനുകളുംഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.
വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം
പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ 27, 28 തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ 27, 28 തീയതികളിലായി നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 488 അദ്ധ്യാപകർ പങ്കെടുത്തു
സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം പങ്കെടുത്തവരുടെ എണ്ണം
വിദ്യാഭ്യാസ ജില്ല
പങ്കെടുത്തവരുടെ എണ്ണം
1
തിരുവല്ല
212
2
പത്തനംതിട്ട
276
Total
488
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം
പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ ജൂൺ 28 മുതൽ വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു.
വിദ്യാഭ്യാസ ജില്ല
പങ്കെടുത്തവരുടെ എണ്ണം
1
തിരുവല്ല
257
2
പത്തനംതിട്ട
328
Total
585
ഹൈടെക് ----AMCയിൽ- പരാതികൾ
Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജനുവരി മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു
Jan-march 31 കാലയളവിൽ പ്രൈമറി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പരാതികളും തന്നെ ജില്ലയിൽ നിലവിൽ പരിഹരിച്ചിട്ടുണ്ട് . Laptop -138 Projector-25
നിലവിൽ ജൂൺ മാസത്തിൽ സ്കൂളുകൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ആവശ്യമായ ഇടപെടലുകളും സഹായങ്ങളും സ്കൂളുകൾക്ക് നൽകുന്നുണ്ട്. ഹൈടെക് വിഭാഗത്തിൽ മാർച്ച് 31 നു വാറന്റി തീരുന്ന സാഹചര്യത്തിൽ ജനുവരി മുതൽ തന്നെ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള ഇടപെടലുകൾ ജില്ലയിൽ തുടങ്ങിയിരുന്നു ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിരുന്ന 609 പരാതികളിൽ 26 ലാപ്ടോപ് തകരാറുകൾ മാത്രമാണ് പരിഹരിക്കാനുള്ളത്.
ജില്ലയിലെ തനതു പ്രവർത്തനങ്ങൾ
പ്രൈമറി വിഭാഗത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 71 ലാപ്ടോപ്പുകൾ AMC ആരംഭിക്കുമ്പോൾ പ്രവർത്തനക്ഷമം അല്ല എന്ന് ചൂണ്ടികാട്ടി AMC യിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവയിൽ 60 ഓളം ലാപ്ടോപ്പുകൾ TA സ്കൂൾ സന്ദർശനം നടത്തി പ്രവർത്തനക്ഷമം ആക്കിയിട്ടുണ്ട് (swapping)
മാർച്ച് മാസം ആരംഭിച്ച ഇവേസ്റ്റ് കളക്ഷൻ എല്ലാ സ്കൂളുകളിൽ നിന്നും മെയ് 31 മുൻപായി ക്ലീൻ കേരള വഴി ഡിസ്പോസൽ ചെയ്തിരുന്നു.
ഇവേസ്റ്റ് ൽ നിന്നും 90 നു മുകളിൽ ലാമ്പുകൾ TA സെന്ററുകൾ സന്ദർശിച്ചു ശേഖരിച്ചിട്ടുണ്ട്. നിലവിൽ AMC യിൽ ഉൾപെടാത്ത പ്രൈമറി സ്കൂളുകളിലെ പ്രൊജക്ടർ ലാമ്പുകൾ ഇവ പ്രയോജനപ്പെടുത്തി മാറ്റമെന്നു കരുതുന്നു.ഈ പ്രവർത്തനം ജില്ലയിൽ ജൂൺ മാസത്തിൽ നടന്നു വരുന്നു
പ്രൈമറി ഹൈടെക് വിഭാഗത്തിൽ ഫിസിക്കൽ ഡാമേജ് സംഭവിച്ച ഉപകരണങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ജില്ലാ തലത്തിൽ പ്രവർത്തനം നടത്തി. പുത്തൂർ ഇൻഫോടെക് വഴി എസ്റ്റിമേറ്റ് നടപടികളും ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്കു മറ്റു തുടർപ്രവർത്തനങ്ങളും ചെയ്യുന്നതാണ്. ഹൈടെക് വിഭാഗത്തിലും ഈ പ്രവർത്തനം ജൂലൈ മാസത്തിൽ നടത്തും
ഓഗസ്റ്റ് മാസത്തിൽ amc അവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്.
ജൂലൈ 2025
കൂൾ ബാച്ച് 19
കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ്
9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ നടത്തിയിരുന്നു.
UIDവെരിഫിക്കേഷൻ പ്രവർത്തനം
17- 7 -2018ൽ UID വെരിഫിക്കേഷൻ മായി ബന്ധപ്പെട്ട സ്റ്റേറ്റിൽ നിന്ന് നിർദ്ദേശിച്ച ജോലികൾ പൂർത്തീകരിച്ചു.
സമഗ്രയിലെ റിസോഴ്സ് നിർമ്മാണം
പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
ഹൈടെക് - AMCയിൽ - പരാതികൾ
Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു
ഓഗസ്റ്റ് 2025
സമഗ്രയിലെ റിസോഴ്സ് നിർമ്മാണം
പത്താം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി (എക്കണോമിക്സ്)ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
കൂൾ ബാച്ച് 19
കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.
ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.
LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.
OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025
OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025
100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്.
സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം
സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു.
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.
ഹൈടെക് ----AMCയിൽ- പരാതികൾ
AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്
സെപ്റ്റംബർ 2025
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025
പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം ഏകദേശം പൂർത്തികരിച്ചു.
Parents Meeting
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം
സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം 20/09/2025 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്‍വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും നിലവിൽ സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകൾ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി പ്രസ്താവിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ രാവിലെ പത്തു മുതൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി.
സ്വതന്ത്ര സോഫ്റ്റ്‍വെയർ- പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ശ്രീ.സുദേവ് കുമാർ, ശ്രീ. ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി..സെമിനാറിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ, അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ
ജില്ലയിലെ സ്ക്കൂളുകളിൽ 22 /9/2025 ൽ അസംബ്ലി കൂടി സ്വതന്ത്ര സോഫ്റ്റവെയർ പ്രതിജ്ഞ എടുത്തു .സ്വതന്ത്ര സോഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതു സമൂഹത്തിനും ലഭ്യമാകുന്ന വിധം ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾഫെസ്റ്റുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ
VHSE വിഭാഗം/ NSS/School Wiki updation നു മായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ ക്ലാസ്
ജില്ലയിലെ 23 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സിനായി 22 /9 /2025 ,23/ 9/ 2025 തീയതികളിൽ ആയി ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.
കൂൾ ബാച്ച് 19 ---കൂൾ സ്കിൽ ടെസ്റ്റ്
100 അദ്ധ്യാപകർക്ക് 5 കേന്ദ്രങ്ങളിലായി 27/9/2025 ൽ കൂൾ സ്കിൽ ടെസ്റ്റ് നടത്തി.
ഒക്ടോബർ 2025
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025
പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം പൂർത്തികരിച്ചു.
ജില്ലാതല ഐടി ക്വിസ്
ജില്ലാതല ഐടി ക്വിസ്
സബ്ജില്ലാ തല IT ക്വിസ് വിജയികൾക്കായി 4/10/2025 ൽ KITE ജില്ലാ ആസ്ഥാനത്ത് ജില്ലാതല മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ അഖിൽ പി സന്തോഷ് AMHSSഇടയാറൻമുള, B അർവിൻ ,നാഷണൽ HS വള്ളംകുളം, എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും, ഹരികേഷ് ബി GHSS കോന്നി നവനീത് കെ സുനിൽ SCHSS തിരുവല്ല എന്നിവർ HSS വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു.
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കൂൾ ക്യാമ്പ് ജില്ലയിലെ 96 സ്കൂളുകളിൽ നടത്തി.കാമ്പ്യുകളിൽ MT മാരും വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സും RP മാരായി പ്രവർത്തിച്ചു.
LK School Camp
LK School Camp
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. . നവംബർ മാസം മുതൽ കളക്ട്രേറ്റിൽ നിന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 64 സ്കൂളുകൾക്ക് നൽകിയ 400 ലാപ്പ് ടോപ്പുകളും ഇത്തരത്തിൽ സോഫ്റ്റ് വെയ്ർ ചെയ്തു നൽകും.
കൂൾ ബാച്ച് 20
മാസ്റ്റർ ട്രെയിനറൽമാരുടെ നേതൃത്വത്തിൽ 60അദ്ധ്യാപകർക്ക് 3 ബാച്ചുകളിലായി ICT കൂൾ പരിശീലനം നടത്തിവരുന്നു.
റവന്യൂജില്ലാ ഐടി മത്സരം
IT Fest
റവന്യൂജില്ലാ ഐടി മത്സരം 30, 31 തീയതികളിൽ തിരുവല്ല എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി.
പ്രൊബേഷൻ പൂർത്തിയാക്കാത്ത കാഴ്ചപരിമിതി യുള്ള അധ്യാപകർക്കു വേണ്ടി കമ്പ്യൂട്ടർ പരിശീലനം
പ്രൊബേഷൻ പൂർത്തിയാക്കാത്ത കാഴ്ചപരിമിതി യുള്ള അധ്യാപകർക്കുവേണ്ടി KITE നടത്തുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ പരിശീലനം പത്തനംതിട്ട ജില്ലയിലും നടത്തി.കൈറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രസ്തുത പരിശീലനത്തിൽ 3 അദ്ധ്യാപകർ പങ്കെടുത്തു. ചിറ്റാർ GHSS ലെ അദ്ധ്യാപകനായ ശ്രീ രാജേഷ് റിസോഴ്സ്പേഴ്സണായി പ്രവർത്തിച്ചു. പരിശീലനം പൂർത്തിയാകുന്നവർക്ക് KITE നൽകുന്ന സർട്ടിഫിക്കറ്റ് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.
പത്താം ക്ലാസിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി
പത്താം ക്ലാസിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയുടെ മൂന്നാം ഭാഗം ജില്ലയിൽ പൂർത്തീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പത്ത് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ പത്താം ക്ലാസിൽ ICT പഠിപ്പിക്കുന്ന 236 അദ്ധ്യാപകർ പങ്കെടുത്തു.
നവംബർ 2025
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കൂൾ ക്യാമ്പ് ജില്ലയിലെ 96 സ്കൂളുകളിൽ നടത്തി.കാമ്പ്യുകളിൽ MT മാരും വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സും RP മാരായി പ്രവർത്തിച്ചു.
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. . നവംബർ മാസം മുതൽ കളക്ട്രേറ്റിൽ നിന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 64 സ്കൂളുകൾക്ക് നൽകിയ 400 ലാപ്പ് ടോപ്പുകളിൽ 190 ലാപ്പ് ടോപ്പുകളിൽ ഇതുവരെ ഇൻസ്റ്റാൾ ചെയ്തു നൽകി .
കൂൾ ബാച്ച് 20
മാസ്റ്റർ ട്രെയിനറൽമാരുടെ നേതൃത്വത്തിൽ 60അദ്ധ്യാപകർക്ക് 3 ബാച്ചുകളിലായി ICT കൂൾ പരിശീലനം നടത്തി.ഈ ബാച്ചിൻ്റെ കൂൾ സ്കിൽ ടെസ്റ്റ് മൂന്ന് കേന്ദ്രങ്ങളിൽ 6/12/2025 ൽ നടത്തുന്നതാണ്.
സംസ്ഥാന തല ഐടി മത്സരം
സംസ്ഥാന തല ഐടി മത്സരം 7/11/2025 മുതൽ9/11/2025 തീയതി വരെ പാലക്കാട്ട് വച്ച് നടന്നു. ജില്ലയിൽ നിന്ന് 27 കുട്ടികൾ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തു.
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' -പുരസ്കാരങ്ങൾ വിതരണം ചെയ്തു
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി. എച്ച്.എസ്.എസ്. മാരൂർ, സെന്റ് ജോർജ്ജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ, സി.എം.എസ്. എച്ച്.എസ്. പുന്നവേലി, എ.എം.എം. എച്ച്.എസ്.എസ്. ഇടയാറൻമുള, ഗവ. എച്ച്.എസ്.എസ്. വെച്ചൂചിറകോളനി, നേതാജി എച്ച്.എസ്.എസ്. പ്രമാടം, എച്ച്.എസ്. റാന്നി പെരുന്നാട് എന്നീ സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി.
കൈറ്റിന്റെ 'ഹരിതവിദ്യാലയം 4 .0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ജില്ലയിൽ നിന്നും 4 സ്കൂളുകൾ
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4എണ്ണം പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവ.
എ എം എം എച്ച് എസ് എസ് ഇടയാറൻമുള, സെൻ്റ്.തോമസ് എച്ച്.എസ്.എസ്. ഇരുവെള്ളിപ്ര , ബദനി ആശ്രമം എച്ച്.എസ്. ചെറുകുളഞ്ഞി ,ജി.യു.പി.എസ്.പൂഴിക്കാട് എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന്. തെരഞ്ഞെടുക്കപ്പെട്ടത്.
സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
9,8,2,4 ക്ലാസുകളിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി
9,8,2,4 ക്ലാസുകളിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. LP (2,4) ക്ലാസുകളിലായി 20 ബാച്ചുകളിൽ 480 അദ്ധ്യാപകർക്ക് പരിശീലനം നൽകി.ക്ലാസ് 8 ൽ ഇതുവരെ 140 അദ്ധ്യാപകർക്കും ക്ലാസ് 6 ൽ 35 അദ്ധ്യാപകർക്കും ഇതുവരെ പരിശീലനം നൽകി. ഈ പരിശീലന പരിപാടികൾ ഡിസംബർ മാസവും തുടരുന്നതാണ്.
ഡിസംബർ 2025
6, 8 ക്ലാസുകളിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി
8,6 ക്ലാസുകളിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തി.ക്ലാസ് 8 ൽ ഇതുവരെ 140 അദ്ധ്യാപകർക്കും ക്ലാസ് 6 ൽ 150 അദ്ധ്യാപകർക്കും ഇതുവരെ പരിശീലനം നൽകി.
കൂൾ ബാച്ച് 20
മാസ്റ്റർ ട്രെയിനറൽമാരുടെ നേതൃത്വത്തിൽ 60അദ്ധ്യാപകർക്ക് 3 ബാച്ചുകളിലായി ICT കൂൾ പരിശീലനം നടത്തി.ഈ ബാച്ചിൻ്റെ കൂൾ സ്കിൽ ടെസ്റ്റ് മൂന്ന് കേന്ദ്രങ്ങളിൽ 6/12/2025 ൽ നടത്തി.
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സബ് ജില്ലാ തല ക്യാമ്പിൻ്റെ DRG പരിശീലനം
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സബ് ജില്ലാ തല ക്യാമ്പിൻ്റെ DRG പരിശീലനം 16-12-2025 മുതൽ19-12-2025വരെ DRC യിൽ വച്ച് നടന്നു.മാസ്റ്റർ ട്രെയിനറുമാരും എക്സ്റ്റേണൽ ആർ.പി . മാരായും 21 പേർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള
സബ് ജില്ലാ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സബ് ജില്ലാ തല ക്യാമ്പ് 27-12-2025 മുതൽ 3-01-2026 വരെ ജില്ലയിലെ 5 സ്കൂളുകളിലായി 12 ബാച്ചുകളായി നടത്തി. വിവിധ ക്യാമ്പ് സെൻ്ററുകളിലായി 568വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ക്യാമ്പുകളിൽ പങ്കെടുത്തു.കാമ്പ്യുകളിൽ MT മാരും വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സും RP മാരായി പ്രവർത്തിച്ചു.
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. . നവംബർ മാസം മുതൽ കളക്ട്രേറ്റിൽ നിന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 64 സ്കൂളുകൾക്ക് നൽകിയ 400 ലാപ്പ് ടോപ്പുകളിൽ 310 ലാപ്പ് ടോപ്പുകളിൽ ഇതുവരെ ഇൻസ്റ്റാൾ ചെയ്തു നൽകി .
കൈറ്റിന്റെ 'ഹരിതവിദ്യാലയം 4 .0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ജില്ലയിൽ നിന്നും 4സ്കൂളുകൾ
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4എണ്ണം പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവ.
എ എം എം എച്ച് എസ് എസ് ഇടയാറൻമുള, സെൻ്റ്.തോമസ് എച്ച്.എസ്.എസ്. ഇരുവെള്ളിപ്ര , ബദനി ആശ്രമം എച്ച്.എസ്. ചെറുകുളഞ്ഞി ,ജി.യു.പി.എസ്.പൂഴിക്കാട് എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന്. തെരഞ്ഞെടുക്കപ്പെട്ടത്.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള സ്ക്കൂളുകളുടെ ഷൂട്ട് ഇതിനകം പൂർത്തികരിച്ചു .
ജനുവരി 2026
9 -)o ക്ലാസിലെ ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി-തുടർച്ച
ICT Textbook Training Class 9
9 -)o ക്ലാസിലെ I ICT പാഠപുസ്തകം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തി.ക്ലാസ് 8 ൽ ഇതുവരെ 140 അദ്ധ്യാപകർക്കും ക്ലാസ് 6 ൽ 150 അദ്ധ്യാപകർക്കും ക്ലാസ് 9 ൽ 100 അദ്ധ്യാപകർക്കും ഇതുവരെ പരിശീലനം നൽക
കൂൾ ബാച്ച് 21
മാസ്റ്റർ ട്രെയിനറൽമാരുടെ നേതൃത്വത്തിൽ 60അദ്ധ്യാപകർക്ക് 3 ബാച്ചുകളിലായി ICT കൂൾ പരിശീലനം നടത്തി വരുന്നു.
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സബ് ജില്ലാ തല ക്യാമ്പ് --തുടർച്ച
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സബ് ജില്ലാ തല ക്യാമ്പ് 27-12-2025 മുതൽ 3-01-2026 വരെ ജില്ലയിലെ 5 സ്കൂളുകളിലായി 12 ബാച്ചുകളായി നടത്തി. വിവിധ ക്യാമ്പ് സെൻ്ററുകളിലായി 568വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ക്യാമ്പുകളിൽ പങ്കെടുത്തു.കാമ്പ്യുകളിൽ MT മാരും വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സും RP മാരായി പ്രവർത്തിച്ചു.ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ അടൂർ ഗവ. ബോയിസ് HSS ൽ വച്ച് നടത്തും.
സബ് ജില്ലാ തല ക്യാമ്പ്
സബ് ജില്ലാ തല ക്യാമ്പ്
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. . നവംബർ മാസം മുതൽ കളക്ട്രേറ്റിൽ നിന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 64 സ്കൂളുകൾക്ക് നൽകിയ 400 ലാപ്പ് ടോപ്പുകളിൽ 368 ലാപ്പ് ടോപ്പുകളിൽ ഇതുവരെ ഇൻസ്റ്റാൾ ചെയ്തു നൽകി .
കൈറ്റിന്റെ 'ഹരിതവിദ്യാലയം 4 .0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ജില്ലയിൽ നിന്നും 4സ്കൂളുകൾ--- എ എം എം എച്ച് എസ് എസ് ഇടയാറൻമുള ഫൈനൽ റൗണ്ടിലേക്ക്
Haritha vidyalayam
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4എണ്ണം പ ത്തനംതിട്ട ജില്ലയിൽ നിന്നുള്ളവ.
എ എം എം എച്ച് എസ് എസ് ഇടയാറൻമുള, സെൻ്റ്.തോമസ് എച്ച്.എസ്.എസ്. ഇരുവെള്ളിപ്ര , ബദനി ആശ്രമം എച്ച്.എസ്. ചെറുകുളഞ്ഞി ,ജി.യു.പി.എസ്.പൂഴിക്കാട് എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന്. തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ എ എം എം എച്ച് എസ് എസ് ഇടയാറൻമുള, സ്ക്കൂളിനെ ഫൈനൽ റൗണ്ടിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവിടെ KITE ൻ്റെ സംസ്ഥാന തല ടീം വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി സന്ദർശ്ശിച്ചിരുന്നു.
Little Kites യൂണിറ്റുകൾ (2023 - 2026 ബാച്ച്) വിലയിരുത്തൽ
10th Class വിദ്യാർത്ഥികളുടെ LK പ്രവർത്തനങ്ങളുടെ വിലയിരുത്തൽ മാസ്റ്റർ ട്രെയിനറൻമാർ സ്കൂളിലെത്തി നടത്തി. MT verification നു ശേഷം പ്രിൻ്റ് എടുത്ത Score Entry Sheet - HM സാക്ഷ്യപ്പെടുത്തിയതും കുട്ടികൾ ചെയ്ത Individual & Group works ഫോൾഡറിലാക്കിയതും മാസ്റ്റർ ട്രെയിനേഴ്സിൻ്റെ സ്ക്കൂൾ വിസിറ്റ് സമയത്ത് ശേഖരിച്ചിരുന്നു. A grade കിട്ടുന്നവർക്ക് പത്താം ക്ലാസിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.
ഫെബ്രുവരി 2026
ജില്ലാ ക്യാമ്പിന് മുമ്പുള്ള പ്രീക്യാമ്പ് 2026
ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന 54 കുട്ടികൾക്കായി കൈറ്റിൻ്റെ നേതൃത്വത്തിൽ പ്രീക്യാമ്പ് നടത്തി.4/2/2026,5/2/2026 തീയതികളിലായി കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടന്ന ക്യാമ്പിൽ 50 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
Precamp
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ജില്ലാ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കൈറ്റ് ജില്ലാ ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ അടൂർ ഗവ. ബോയിസ് HSS ൽ വച്ച് നടത്തി.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി .ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്.
ജില്ലയിലെ 95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന എം ക്യൂ ടി ടി (Message Queuing Telemetry Transport) പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ' കുട്ടികൾ റോവറുകൾ നിയന്ത്രിക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവർ ഉപകരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നു. കൈറ്റ് പുതുതായി സ്‌കൂളുകൾക്ക് നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.100അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ജില്ലയിലെ സ്കൂളുകൾക്കായി വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ മാസ്റ്റർ ട്രെയിനേഴ്സും ചേർന്ന് Advanced Robotic kit മായി ബന്ധപ്പെട്ട checking നടത്തി, നടത്തിയവ ബന്ധപ്പെട്ട Site ൽ അന്നന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
DTH ലഭ്യതാ - കാമ്പെയിൻ
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവമായ കൈറ്റ് വിക്ടേഴ്സ് (KITE VICTERS) ഇപ്പോൾ പ്രസാർ ഭാരതി ശൃംഖലയുടെ ഭാഗമാണ്. എന്നാൽ പല പ്രമുഖ DTH സേവനങ്ങളിലും (Tata Play, Sun Direct, Airtel, Dish TV) കൈറ്റ് വിക്ടേഴ്സ് കോവിഡിന് ശേഷം ലഭ്യമാകുന്നില്ല. കുട്ടികൾക്ക് വിദ്യഭ്യാസ പരമായി വലിയ പ്രയോജനം ചെയ്യുന്ന വിക്ട്രേഴ്സ് ചാനൽ DTH സംവിധാനത്തിൽ ലഭ്യമാക്കണമെന്ന് ശക്തമായ പ്രചാരണത്തിൻ്റെ ഭാഗമായി KITE പത്തനംതിട്ട പ്രവർത്തിച്ചു. 40 അദ്ധ്യാപകരും 96 School കളും 1381 കുട്ടികളുടെ രക്ഷിതാക്കളും പത്തനംതിട്ട ജില്ലയിൽ പ്രസ്തുത പ്രചരണത്തിൽ പങ്കാളികളായി.ഇവരെ ഉപയോഗപ്പെടുത്തി അവരവരുടെ സേവന ദാതാക്കൾക്ക് കൈറ്റ് വിക്ട്രേ ഴ്സ് ചാനലൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയിൽ അയപ്പിക്കുക എന്നതാണ് ചെയ്ത പ്രവർത്തനം
KEY TO ENTRANCE-2026
പൊതു പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന HSS / VHSS കുട്ടികൾക്ക് പരിശീലനം നൽകാനായി ക്രമീകരിച്ചിരിക്കുന്ന Key to Entrance Portal സംവിധാനം, HSS / VHSS അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനം ഓൺലൈനിലും തുടർന്ന് ഓഫ് ലൈൻ ട്രെയിനിങ്ങ് 18/02/2026 ന് കൈറ്റ് ജില്ലാ ഓഫീസ് ഹാളിൽ വച്ചും 19/02/2026 ന് അടൂർ GHSS ൽ വച്ചും സംഘടിപ്പിച്ചു. ഓരോ Session നിലും Schedule പ്രകാരം ഹയർ സെക്കൻ്ററി അദ്ധ്യാപകർ (പ്രിൻസിപ്പാൾ OR നോഡൽ ഓഫീസർ OR കരിയർ ഗൈഡ് ഇവരിൽ ആരെങ്കിലും ഒരാൾ) എന്നിവരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ജില്ലയിലെ 90 School കളിൽ നിന്നുള്ള പ്രതിനിധികൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.
AI Class - സബ്ജില്ലാ തല ട്രെയിനിങ്ങ്
സംസ്ഥാന വ്യാപകമായി 6 ലക്ഷം രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ നിന്നും രണ്ട് അദ്ധ്യാപകർക്കും 4 കുട്ടികൾക്കും കൈറ്റ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നൽകി. തുടർന്ന് അവർ സ്ക്കൂളിൽ ചെന്ന് മറ്റ് LK കുട്ടികൾക്ക് AI ട്രെയിനിംഗ് നൽകുന്നു. പിന്നീട് കുട്ടികൾ പല ബാച്ചുകളായി രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുന്നു. ഇതാണ് പരിശീലന രീതി.
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. .
മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്ക് അവാർഡ്
മികച്ച LK യൂണിറ്റുകളെ കണ്ടെത്തി അവാർഡ് നൽകുന്ന പ്രക്രിയ ജനുവരി മാസത്തിൽ നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. 30 സ്ക്കൂളുകൾ പ്രാഥമിക റൗണ്ടിൽ എത്തി.ഇവയിൽ 14 സ്ക്കൂളുകളുടെ വിശദാംശങ്ങൾ സംസ്ഥാന തല വിലയിരുത്തലിനായി അയച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ് യൂണിറ്റ് സന്ദർശ്ശനം
ലിറ്റിൽ കൈറ്റ്സിൻ്റെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓരോ യൂണിറ്റും ഏറ്റവും കുറഞ്ഞത് 2 തവണയെങ്കിലും സന്ദർശിക്കേണ്ടതും നിലവിൽ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മൊഡ്യൂളിൽ നിർദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇല്ലെങ്കിൽ ഓരോ അംഗത്തിനും മൊഡ്യൂളിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനത്തെ ക്കുറിച്ചുള്ള അവബോധം, സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയുടെ (രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, എ.ഐ പരിശിലനം ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങിയവ) പ്രാഥമിക വിവരങ്ങളെങ്കിലും ലഭിക്കുന്നതിന് പ്രത്യേക പ്രവർത്തനങ്ങൾ നടത്തിവരുന്നു. 36 School കളിൽ സന്ദർശ്ശനത്തിൻ്റെ ഭാഗമായി MT മാർ ഇതിനകം എത്തി ചേർന്നു,
മാർച്ച് 2026
കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ പത്തനംതിട്ട ജില്ലക്ക് മികച്ച നേട്ടം.
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ പത്തനംതിട്ട ജില്ലക്ക് മികച്ച നേട്ടം. സെക്കൻ്ററി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ AMHSS ഇടയാറൻമുളയിലെ ,കൃപ മറിയം മത്തായി ബെസ്റ്റ് ഫെർഫോമിങ്ങ് നടത്തിയ കുട്ടികൾക്കുള്ള പ്രത്യേക പുരസ്ക്കാരം നേടി. ടെക്നോളജിയുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ , ഇ - ഗ്രാമം പ്രോഗ്രാം തുടങ്ങിയ സ്കൂളിൻ്റെ പ്രത്യകതകളുടെ അവതരണം റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായി . തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്ക് അവാർഡ്
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. എ.എം.എം. ഹയർ സെക്കൻഡറി സ്ക്കൂൾ ഇടയാറൻമുള സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള ഒന്നാം സ്ഥാനം നേടി. എസ്.വി.എച്ച്.എസ് പൊങ്ങലടി ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു.
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് ചെന്നീർക്കര, രണ്ടാം സ്ഥാനവും ആർ. വി.എച്ച്.എസ് കോന്നി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. St. മേരീസ് MMGHSS അടൂർ , SVGVHSS കിടങ്ങന്നൂർ,നേതാജി HSS പ്രമാടം,SNDPHSS മുട്ടത്തുകോണം,St. തെരേസാസ് BCHSS ചെങ്ങരൂർ,St. പോൾസ് നരിയാപുരം, MTHSS പത്തനംതിട്ട ,നാഷണൽ HS വള്ളംകുളം,SNDPHSS വെൺ കുറുഞ്ഞി,St. തോമസ് HSS ഇരുവെള്ളിപ്ര യൂണിറ്റുകൾ ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ 96 ഹൈസ്കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ളത്.
KEY TO ENTRANCE-2026
പൊതു പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന HSS / VHSS കുട്ടികൾക്ക് പരിശീലനം നൽകാനായി ക്രമീകരിച്ചിരിക്കുന്ന Key to Entrance Portal സംവിധാനം, HSS / VHSS അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനം ഓൺലൈനിലും തുടർന്ന് ഓഫ് ലൈൻ ട്രെയിനിങ്ങും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡസ്ക്ക് ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
സർവ്വം AI മയം സ്ക്കൂൾ തല ട്രെയിനിങ്ങ്
സംസ്ഥാന വ്യാപകമായി 6 ലക്ഷം രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ നിന്നും രണ്ട് അദ്ധ്യാപകർക്കും 4 കുട്ടികൾക്കും കൈറ്റ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നൽകി. തുടർന്ന് അവർ സ്ക്കൂളിൽ ചെന്ന് മറ്റ് LK കുട്ടികൾക്ക് AI ട്രെയിനിംഗ് നൽകുന്നു. പിന്നീട് കുട്ടികൾ പല ബാച്ചുകളായി രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുന്നു. ഇതാണ് പരിശീലന രീതി.ജില്ലയിലെ 96 ലിറ്റിൽ കൈറ്റ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സർവ്വം AI മയംട്രെയിനിംഗ് നടത്തുന്നത്.ഏപ്രിൽ മെയ് മാസങ്ങളിലായി 20000 രക്ഷകർക്കാക്കൾക്ക് പ്രസ്തുത പരിശീലനം നൽകാൻ യൂണിറ്റുകൾ പ്ലാൻ ചെയ്തിട്ടുണ്ട്
ഇതുവരെ School തലത്തിൽ നടത്തിയ പരിശീലനങ്ങളിൽ പങ്കെടുത്തവർ
സർവ്വം AI മയം ബോധവൽക്കരണ ക്ലാസ്- Partially hearing students
സർവ്വം AI മയം ബോധവൽക്കരണ ക്ലാസ് CSI VHSS for the Deaf,തിരുവല്ല,CSIHSS PARTIALLY HEARINGമണക്കാല എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസുകൾ നടത്തുന്നതിന് പ്രസ്തുത സ്ക്കൂളിലെ അദ്ധ്യാപകരുടെ സഹായം ലഭിച്ചിരുന്നു.ചില രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കാളികളായി.
KITE Q Track മൊബൈൽ ആപ്പ് സംവിധാനം
ഈ വർഷം മുതൽ ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ചോദ്യപേപ്പർ പാക്കറ്റ് തുറക്കുന്നത് മുതൽ പരീക്ഷ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുന്നത് വരെയുള്ള കാര്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൈറ്റ് തയ്യാറാക്കി നൽകിയിട്ടുള്ള മൊബൈൽ ആപ്പ് സംവിധാനമാണ് കൈറ്റ് ക്യൂട്ട് ട്രാക്ക് മൊബൈൽ ആപ്പ് .പരീക്ഷ ദിവസങ്ങളിൽ ചീപ് സൂപ്രണ്ട്മാർ Q Track മൊബൈൽ ആപ്പ് സംവിധാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഹയർ സെക്കൻഡറി അധ്യാപകരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിന് പ്രത്യേകം ക്ലാസുകൾ ജില്ലയിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ഹെല്പ് ഡെസ്ക് പരീക്ഷ തുടങ്ങിയ ദിവസം മുതൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.
സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്.
ഹൈടെക്ക് ഉപകരണ സംരക്ഷണം
പ്രൈമറി സ്കൂളുകളിൽ തകരാറുകൾ സംഭവിച്ച് ഉപയോഗിക്കാതെ വച്ചിരിക്കുന്ന ലാപ്പ് ടോപ്പുകൾ പ്രവർത്തനക്ഷമമാക്കി നൽകുന്ന KITE ടെക്നിക്കൽ അസിസ്റ്റൻ്റ് അഭിജിത്ത് R ൻ്റെ ശ്രമം ഈ മാസവും തുടരുന്നു. (GUPS Ranny Vaikom)
ലിറ്റിൽ കൈറ്റ് യൂണിറ്റ് സന്ദർശ്ശനം
ലിറ്റിൽ കൈറ്റ്സിൻ്റെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓരോ യൂണിറ്റും ഏറ്റവും കുറഞ്ഞത് 2 തവണയെങ്കിലും സന്ദർശിക്കേണ്ടതും നിലവിൽ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മൊഡ്യൂളിൽ നിർദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇല്ലെങ്കിൽ ഓരോ അംഗത്തിനും മൊഡ്യൂളിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനത്തെ ക്കുറിച്ചുള്ള അവബോധം, സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയുടെ (രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, എ.ഐ പരിശിലനം ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങിയവ) പ്രാഥമിക വിവരങ്ങളെങ്കിലും ലഭിക്കുന്നതിന് പ്രത്യേക പ്രവർത്തനങ്ങൾ നടത്തിവരുന്നു. 36 School കളിൽ സന്ദർശ്ശനത്തിൻ്റെ ഭാഗമായി MT മാർ ഇതിനകം എത്തി ചേർന്നു,
സമഗ്ര വിഭവ നിർമ്മാണ വർക്ക് ഷോപ്പ്
ആറാം ക്ലാസിലെ മാത്തമാറ്റിക്സ്, അഞ്ചാം ക്ലാസിലെ ബേസിക് സയൻസ് വിഭാഗ വിഭാഗങ്ങൾക്ക് സമഗ്രയിലേക്ക് റിസോഴ്സുകൾ നിർമ്മിക്കുന്നതിന് ഉള്ള വർഷോപ്പ് ജില്ലയിൽ നടന്നു വരുന്നു. ജില്ലയിലെ എട്ടു മാസ്റ്റർ ട്രെയിനർമാരും പുറത്തുനിന്നുള്ള നാല് സബ്ജെക്ട് എക്സ്പോർട്ടുകളുമാണ് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി കളിപ്പെട്ടി software, E Cube ഹിന്ദി, E Cube ഇംഗ്ലീഷ് ക്ലാസുകൾ
പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി E Cub ഹിന്ദി,E Cub ഇംഗ്ലീഷ് ക്ലാസുകൾ മാർച്ച് മാസത്തിൽ മാസ്റ്റർ ട്രെയിനേഴ്‌സ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തി. വിവിധ സ്ക്കൂളുകളിലെ കൊച്ചു കൂട്ടുകാർക്കായി കളിപ്പെട്ടി software പരിചയപ്പെടുത്തി.
ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് Selection ലഭിച്ച കുട്ടികൾ
ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് Selection ലഭിച്ച കുട്ടികൾ. ഏപ്രിൽ 29/30 തീയതികളിലാണ് സംസ്ഥാന ക ്യാമ്പ്. സംസ്ഥാന തല ക്യാമ്പ്. അതിനു മുമ്പ് ഏപ്രിൽ 1, ഏപ്രിൽ 7 തീയതികളിൽ തിരുവല്ല KITE office ൽ വച്ച് ഇവർക്കായി ഏകദിന Pre-Camp നടത്തുന്നതാണ്.