കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

കൈറ്റ് ജില്ലാ ഓഫീസ് ഇടുക്കി

ഇടുക്കി

കൈറ്റ് ഓഫീസ്
പ്രകൃതിരമണീയമായതും വൈവിധ്യവുമാർന്ന ജൈവസമ്പന്നതയുള്ള മലനിരകളും താഴ്വാരങ്ങളും കൊണ്ട് സങ്കീർണ്ണമായതും ആതേസമയം ഫലഭൂയിഷ്ഠവും അനന്യവുമായ ഒരു ഭൂപ്രദേശമാണ് ഇടുക്കി ജില്ലയുടേത്. 1972 ജനുവരി 26 നാണ് യശഃശരീരനായ ഡോ.ഡി. ബാബു പോൾ ജില്ലാ കളക്ടറായിക്കൊണ്ട് ഇടുക്കി ജില്ല നിലവിൽ വരുന്നത്.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ഇടുക്കി, ഭൂവിസ്‌തൃതി കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്. ഭാഷാപരമായി തമിഴ്-മലയാളം സങ്കലിതമായ സാംസ്കാരിക ജനജീവിതം ഇടുക്കിജില്ലയുടെ നാൾവഴികളിൽ കണാം. സാംസ്കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്കായി നടപ്പിലാക്കുന്ന എല്ലാ പദ്ധതിആസൂത്രണങ്ങളിലും പ്രാദേശികമായ ഈ കരുതലോടെ പോകുന്ന പതിവാണ് ജില്ലയിൽ സ്വീകരിക്കുന്നത്. കൈറ്റിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴും ഈ കരുതൽ പിൻതുടർന്നു വരുന്നുണ്ട്.

ഇടുക്കി അതിന്റെ ഭൂപ്രദേശത്തിന്റെ നിമ്‌നോന്നതിയെ ആധാരമാക്കി ഹൈറേഞ്ച് എന്നും ലോറേഞ്ച് എന്നും വിളിക്കുന്നു. ജില്ലയിലെ പ്രധാന വ്യാപാരമേഖലയായ തൊടുപുഴ ലോറേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ വിദ്യാഭ്യാസഓഫീസും, കൈറ്റ്, ‍ഡയറ്റ്, എസ്.എസ്.കെ. തുടങ്ങി വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനഓഫീസുകൾ എല്ലാം തൊടുപുഴയിലാണ് പ്രവർത്തിക്കുന്നത്.

ജില്ലയിൽ നടന്ന കൈറ്റിന്റെ വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ.റ്റി.@സ്കൂൾ പ്രോജക്റ്റും കൈറ്റും

കൈറ്റ് അതിന്റെ പ്രാരംഭകാലത്ത് ഐ.റ്റി.@സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്‌നോളജി അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് കേരള സർക്കാർ പ്രാരംഭം കിറിച്ചപ്പോൾ, ഈ പ്രവർത്തനത്തിന് ദിശാബോധം നൽകുന്നതിനും ഘടനാപരമായ പ്രവർത്തനരീതി ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ 2001-02ൽ ഒരു പ്രോജക്റ്റ് എന്ന് നിലയിൽ ഐ.റ്റി.@സ്കൂൾ സ്ഥാപിതമായത്.

ഐ.റ്റി.മേഖലയിലെ പ്രവർത്തനങ്ങൾ പ്രബലമായ ഉത്തരവാദിത്വങ്ങളിലേയ്ക്ക് വികസിക്കുകയും, വിപുലമായ മേഖലകളിൽ ഗവേഷണപരമായി ഐ.റ്റി.@സ്കൂൾ പ്രോക്റ്റിന് പ്രവർത്തിക്കേണ്ടി വരികയും ചെയ്തതോടെ കൂടുതൽ വിശാലമായ പ്രവർത്തന മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് 2017 ഓഗസ്റ്റിൽ സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി ഐ.റ്റി.@സ്കൂൾ പ്രോജക്ടിനെ പരിഷ്കരിക്കുകയും കൈറ്റ് (കേരള ഇൻഫോർമേഷൻ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) എന്ന പേരിൽ തുടർന്ന് അറിയപ്പെടുകയും ചെയ്തു.

കൈറ്റിന്റെ പ്രവർത്തനങ്ങൾ

ഇന്ന് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള വിവരവിനിമയ സാങ്കേതികവിദ്യ (Information and Communication Technology - ICT) വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലയിലും സമഗ്രയോടെ കൈറ്റ് പ്രവർത്തിക്കുന്നു.

ഐ.സി.റ്റി. പാഠപുസ്തക രചന, അധ്യാപകപരിശീലനങ്ങൾ, പഠനത്തിനും അധ്യാപനത്തിനുമുള്ള ഡിജിറ്റൽ റിസോഴ്സുകളുടെ നിർമ്മാണം, പാഠാസൂത്രണത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കൽ, അക്കാദമിക മോണിറ്ററിംഗ് സംവിധാനം, സ്കൂൾ അഡ്‌മിനിസ്ട്രേറ്റീവ് പോർട്ടൽ പരിപാലനം, കുട്ടികളുടെ മെന്ററിംഗ് ഡജിറ്റൽ പ്ലാറ്റ്ഫോം, അധ്യാപകനിയമനം, അധ്യാപക സ്ഥലം മാറ്റം തുടങ്ങി അതിപ്രധാനമായ മേഖലകളിൽ കൈറ്റിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.

ഈ മേഖലകളിലെ എല്ലാ സാങ്കേതിക സഹായങ്ങൾക്കുമുള്ള സമ്പർക്ക കേന്ദങ്ങളായി കൈറ്റിന്റെ ജില്ലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

കൈറ്റ് ഇടുക്കി

കൈറ്റ് ഇടുക്കി ജില്ലാ ഒഫീസ് തൊടുപുഴയിൽ പ്രവർത്തിക്കുന്നു. തൊടുപുഴനഗരത്തിന്റെ മധ്യഭാഗത്ത് തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്‌ക്ലബ്ബിന് സമീപത്ത് സ്വതന്ത്രമായ കൈറ്റ് ഇടുക്കി ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നു.

തൊടുപുഴ വില്ലേജ് ഓഫീസ്, ജില്ലാ- താലൂക്ക് തലങ്ങളിലുള്ള രജിസ്ട്രാർ ഓഫീസുകൾ എന്നിവ കൈറ്റിന്റെ ഇടുക്കി ജില്ലാകേന്ദ്രത്തിനോട് അടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. സർക്കാർ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റ് ഹൗസും, ഡോ.എ.പി.ജെ. അബ്ദുൾകലാം ഹയർസെക്കന്ററി സ്കൂളും സമീപത്തു തന്നെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്.

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.5 കി.മീ. (വാഹനത്തിൽ 5മിനിട്ട് ) ദൂരമാണുള്ളത്. തൊടുപുഴ കെ.എസ്.അർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.4 കി.മീ. (വാഹനത്തിൽ 4മിനിട്ട് ) ദൂരമാണുള്ളത്.

കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ ഓഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 1.4 കി മീ ദൂരം.

ജില്ലാ കോർഡിനേറ്റർ

  • ഷാജിമോൻ പി കെ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  • തൊടുപുഴ - രശ്മി എം രാജ്
  • കട്ടപ്പന- ബിജേഷ് കുര്യാക്കോസ്

മാസ്റ്റർ ട്രെയിനർമാർ

  • അഭയദേവ് എസ്
  • ഷിജു കെ ദാസ്
  • നസീമ സി എസ്
  • എബി ജോർജ്
  • അരുൺ പ്രസാദ് എസ്
  • ഫൈസൽ എ എം
  • സെബാസ്റ്റ്യൻ ജേക്കബ്

ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ

  • ജിതു കെ ജി
  • മാഹിൻ പി പി

ഓഫീസ് അസിസ്റ്റന്റ്

  • ഹസീന സെയ്ദ്‌മുഹമ്മദ്

ഐടി@സ്കൂൾ ഇടുക്കി ബ്ലോഗ്

വഴികാട്ടി

Map
  • തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂര�