കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/സുന്ദരിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപ്പുഴ

ഒടുവിൽ അദ്ദേഹം സ്വന്തം നാട്ടിലെത്തി. എല്ലാം മാറിപ്പോയി. നല്ല പുട്ടും കട്ടനും കിട്ടുന്ന ചായക്കടകളെല്ലാം പോയി മാളുകൾ വന്നു. നെൽപ്പാടത്തിനു പകരം കോൺക്രീറ്റ് പാടങ്ങൾ. എല്ലാം കണ്ടു ഒരു നെടുവീർപ്പോടെ അയാൾ മുന്നോട്ടേക്കു നോടന്നു.

പെട്ടെന്നാണ് രൂക്ഷമായ ഒരു ഗന്ധം അനുഭവപ്പെടാൻ തുടങ്ങിയത്. ദുർഗന്ധം വമിക്കുന്ന ഒരു അഴുക്കുചാൽ കറുത്ത ജലം നിറയെ ചവറ് മൂടിക്കിടക്കുന്നു. ഇത് മുൻപ് ഇവിടെ ഇല്ലായിരുന്നല്ലോ പെട്ടെന്നാണ് അയാൾക്ക്‌ ഓർമ വന്നത് . തന്റെ ഓർമകളിലെ സുന്ദരിപുഴയായിരുന്നു അതെന്നു. ഒരു നെടുവീർപ്പോടെ അയാൾ സ്തംഭിച്ചു നിന്നു. അയാളുടെ കണ്ണിൽനിന്നും രണ്ടു തുള്ളി കണ്ണുനീർ ഭൂമി യിലേക്ക് പതിച്ചു. അയാളുടെ സുന്ദരിപുഴക്ക് വേണ്ടി.

അമൃത
7 C കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ