കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/വെളിച്ചം തേടി

വെളിച്ചം തേടി

നിശ്ചലം നിശ്ശബ്ദം
ഭയാനകമീ യാത്ര
എത്രനാൾകാണാതെ
മിണ്ടാതെനാം
ഒരു വാക്കുപോലും
പറയാതെ പിരിയുന്നു
ഓരോ പുതുവഴി തേടി നാം
ഓർക്കുന്നു ഞാൻ എന്നും ഈ
ഏകാന്തനിമിഷങ്ങളിൽ
ജീവന്റെജീവനാമെൻ
ഗുരുനാഥരെ
ചങ്കിന്റെ ചങ്കായ കൂട്ടുകാരെ
ഇനിയെന്നു കാണും നാം
മധുരസ്മരണകളുണർ-
 ത്തുമാ ക്ലാസ്മുറിയിൽ
കാത്തിരിക്കാം നമുക്കാ-
ദിനത്തെ പുതുവെളിച്ചം
തെളിയുന്നോരാ ദിനത്തെ.
 


നിഹാർ നിരഞ്ജൻ
7 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത