കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ദൈവം നമുക്ക് തന്ന വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പ്രകൃതി. പ്രകൃതി നമുക്ക് ഉപകാരപ്രദമായ ഒരു പാട് വസ്തുക്കൾ തരുന്നു. അതിന് പകരമായി നാം പ്രകൃതിക്ക് നൽകുന്നത് വൻതോതിലുള്ള നാശ നഷ്ടങ്ങളാണ്.

പഴമക്കാർ നമ്മളെ പഠിപ്പിച്ചത് പോലെ നമ്മൾ പ്രകൃതിയെ സംരക്ഷിച്ചിരുന്നെങ്കിൽ ഇന്ന് നമ്മുടെ പ്രകൃതി ഇങ്ങനെ ആയിത്തീരില്ലായിരുന്നു.

മൃഗങ്ങളെ കൊന്നൊടുക്കിയും കാട്ടുമരങ്ങൾ കട്ട് വെട്ടിമുറിച്ചും മൃഗങ്ങളെയും കാടുകളെയും മനുഷ്യർ നശിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മടിയും കൂടാതെ നാം പ്രകൃതിയിലേക്ക് വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക്കുകൾ കത്തിച്ച് നാം അന്തരീക്ഷവായു മലിനമാക്കുന്നു, കൂടാതെ ഓസോൺ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നു.

മനുഷ്യർ സൗകര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു. മരങ്ങളെല്ലാം വെട്ടിമുറിച്ച്, വയലുകളും കുളങ്ങളും മണ്ണിട്ട് മൂടി,മലകൾ ഇടിച്ചു നിരത്തി അവിടെ ഫ്ലാറ്റുകളും വീടുകളും വൻ ഫാക്ടറികളും ഒക്കെ നിർമ്മിക്കുന്നു. കൂടി വരുന്ന വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന പുകയും അന്തരീക്ഷ വായുവിനെ മലിനമാക്കുന്നു.

ഇതിന്റെയൊക്കെ ഫലമായി പ്രകൃതി നമുക്ക് തരുന്ന ദുരിതങ്ങളാണ് പ്രളയവും നാം ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന കൊറോണ എന്ന മാരകമായ വൈറസും.

നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം. ഒരുമിച്ച് നിന്ന് ലോകമെമ്പാകെ പടർന്നു പിടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ജീവനെടുത്ത കൊറോണയെ നമുക്ക് അതിജീവിക്കാം..

ഫാത്തിമ സൻഹ
6 G കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം