ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

June 2 ന് മികച്ച രീതിയിൽ പ്രവേശനോത്‌സവം നടത്തി. PTA president ജി വിക്രമൻ പിള്ള അധ്യക്ഷത വഹിച്ചു .പ്രവേശനോത്സവ ത്തിൻ്റെ ഉത്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ജയന്തീദേവി നിർവഹിക്കുകയുണ്ടായി .മുഖ്യാതിഥി പ്രശസ്ത കവി ശ്രീ ബാബുപാക്കനാർ, കൂട്ടികൾക്ക് ആവേശോജലമായ സ്വീകരണം നൽകി. ഡോ കെ. മണി ,ചെയർമാൻ (KPMHSS) മുഖ്യ പ്രഭാഷണം നടത്തി. ചെണ്ടമേളത്തിൻ്റെയും,താലപ്പൊലിയുടെയും അകമ്പടിയോടെ നവാഗതരെ സ്പാഗതം ചെയ്തു. പ്രവേശനഗാനത്തിൻ്റെയും വിവിധ കലാപരിപാടികളുടെയും സാന്നിധ്യത്തിൽ കുട്ടികളിൽ കാഴ്ചയുടെ വൈവിധ്യം ഒരുക്കി

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി തന്നെ സംഘടിപ്പിക്കാൻ കഴിഞ്ഞു .പരിസ്ഥിതി ദിന കവിതാലാപനം, പോസ്റ്റർ രചന ,വീട്ടിൽ ഒരു ഔഷധച്ചെടി, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ സ്കൂൾ കോമ്പൗണ്ടിലും പരിസരത്തും വൃക്ഷത്തൈ നടീൽ തുടങ്ങിയവ സംഘടിപ്പിക്കാൻ കഴിഞ്ഞു