കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ക്യാൻവാസ് 2020

Schoolwiki സംരംഭത്തിൽ നിന്ന്
ക്യാൻവാസ് 2020

സ്ക്കൂളുകളിൽ പരീക്ഷ തുടങ്ങാറായ സമയത്താമ് "കൊറോണ” എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് "കൊറോണ” വൈറസ് ആദ്യമായി ഉണ്ടായത്.”കോവിഡ് 19” എന്ന കൊറോണ വൈറസ് വുഹാനിൽ വളരെ പെട്ടെന്നു തന്നെ പടർന്നു പിടിച്ചു.നിരവധി മനുഷ്യ ജീവനുകൾ നഷ്ടമായി.പിന്നെ അത് ഇറ്റലി, അമേരിക്ക,ജപ്പാൻ, ജർമ്മനി,ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെയും മനുഷ്യ ജീവനുകൾ കവർന്നെടുത്തു.

                      ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇപ്പോൾ ഇന്ത്യയിൽ കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ്.അത് തടയാൻ ഗവൺമെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

കേരളത്തിലും കൊറോണ വൈറസ് പടർന്നു. അത് തടയുന്നതിനു വേണ്ടി എല്ലാവരും വീടുകളിൽ ത്തന്നെ ഇരിക്കുക. സാമൂഹിക അകലം പാലിക്കുക. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഒരാൾ മാത്രം ഒരു വീട്ടിൽ നിന്നും പോകുക. പുറത്ത് പോകുമ്പോൾ മാസ്ക്കുകൾ ഉപയോഗിക്കുക.ഉപയോഗിച്ച മാസ്ക്കുകൾ കത്തിച്ചു കളയുക. ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കവുകുക.വീട്ടിൽ വെരുതെ ഇരിക്കുന്ന സമയം മനസ്സിന് സന്തോഷം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.നല്ലൊരു നാളേയ്ക്ക വേണ്ടി ഇന്ന് നമ്മൾക്ക് വീട്ടിൽ ഇരിയ്ക്കാം.

                                        “ഒന്നിച്ച് പോരാടാം കോവിഡ് 19 നെ അതിജീവിക്കാം” 
ഐശ്വര്യ ആർ
8 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം