കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

ഹരിത ലഹരിയിൽ കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിൽ പരിസ്ഥിതി ദിനാചരണം.

പരിസ്ഥിതി ദിനാചരണം പരിസ്ഥിതി പ്രതിജ്ഞ

കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:ഏറാമല: ഹരിത ലഹരിയിൽ കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിൽ പരിസ്ഥിതി ദിനാചരണം.'ഹരിത ചങ്ങാത്തം എന്ന പരിപാടിയിൽ അന്നേദിവസം കുട്ടികളും അധ്യാപകരും ഓഫീസ് സ്റ്റാഫും നറുക്കെടുപ്പിലൂടെ തങ്ങളുടെ ഹരിത സുഹൃത്തിനെ കണ്ടെത്തി പരസ്പരം ചെടികൾ കൈമാറിക്കൊണ്ട് സൗഹൃദമുറപ്പിക്കുകയായിരുന്നു.618ചെടി കളാണ് കൈമാറിയത്.നറുക്കെടുപ്പിലൂടെ ചങ്ങാതിയെ കണ്ടെത്തുന്നതും ചെടികൾ കൈമാറുന്നതും കുട്ടികൾക്കും മറ്റുള്ളവർക്കും ഏറെ രസകരമായ അനുഭവമായി. സഹപാഠികളോടുള്ള ആ ക്രമണവും ക്രൂരതയും സമകാലിക സംഭവങ്ങളായി മാറുന്ന സാഹചര്യത്തിൽ കുട്ടികളെ മണ്ണിനോടും പ്രകൃതിയോടും സഹജീവികളോടും ചങ്ങാത്തം സ്ഥാപിക്കുക, അവരുടെ ആർദ്രവികാരങ്ങൾ കൈമോശം വരാതിരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂളിലെ നാമ്പ് പരിസ്ഥിതി ക്ലബ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.


നവാഗതരെ സ്വീകരിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ

പ്രവേശനോത്സവ ദിവസം ലഭിച്ച ലഹരി വിരുദ്ധ സന്ദേശം ആലേഖനം ചെയ്ത പേന ഉയർത്തിക്കാട്ടുന്ന വിദ്യാർത്ഥികൾ

കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:ഏറാമല: കെ കെ എം ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം തേടിയെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ അധ്യാപകർക്കൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ പൂർവ്വ അധ്യാപകരുമെത്തി ദേശീയ കായികമേള സ്വർണ്ണ മെഡൽ ജേതാവ് അൽനസത്യൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവ് കെ.അനുപ്രിയ, ബിഎസ് സി കെമിസ്ട്രി. ഒന്നാം റാങ്ക് ജേതാവ് പി സാന്ദ്ര എന്നിവർ ലഹരി വിരുദ്ധ സന്ദേശം ആലേഖനം ചെയ്ത പെന്നും,റിട്ട.ഡിഇഒ, പി. സുനിൽകുമാർ, റിട്ട.എ ഇഒ എം.ആർ വിജയൻ, പൂർവ്വ അധ്യാപക കൂട്ടായ്മ കൺവീനർ കണ്ടോത്ത് നാരായണൻ, മധുര പലഹാരങ്ങളും കുട്ടികൾക്ക് സമ്മാനിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക കെ എസ്. സീന അധ്യക്ഷയായി. ടി.അഖിലേന്ദ്രൻ, പി.സുനിൽ കുമാർ, പി. സീമ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.