കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഞാനും എന്റെ പരിസരവും
ഞാനും എന്റെ പരിസരവും
കൂട്ടുകാരെ കാക്ക പരിസരം വൃത്തിയാക്കുന്ന ഒരു പക്ഷിയാണ് എന്ന് എന്റെ അമ്മ എനിക്കുപറഞ്ഞുതന്നിട്ടുണ്ട് . അത് ശരിയാണ് എന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത് . കാരണം ഇപ്പോൾ മാത്രമാണ് ഞാൻ പരിസരം ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത് . കാക്കകൾ മാത്രമല്ല എന്തൊക്കെ തരം പക്ഷികളെയാണ് ചുറ്റുപാടും കാണാൻ കഴിയുന്നത് ! വാലാട്ടിക്കിളിൾ, ഇരട്ടത്തലച്ചി, പച്ചക്കിളി, മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, കാരാടൻചാത്തൻ, സൂചിമുഖി, തൂക്കണാംകുരുവി, നീലപ്പൊൻമാൻ, ചെമ്പോത്ത്, കുട്ടുറുവൻ എന്നിങ്ങനെ . കുറച്ചു ദിവസമായിട്ട് ഞാൻ പക്ഷികൾക്ക് കുടിക്കാൻ ചട്ടിയിൽ വെള്ളം വീട്ടുവളപ്പിൽ വച്ചുകൊടുക്കാറുണ്ട്. പക്ഷേ കാക്ക വന്ന് അതിൽ കുളിച്ചു വൃത്തികേടാക്കുന്നതു കൊണ്ടാണോ എന്നറിയില്ല മറ്റു പക്ഷികൾ വന്ന് വെള്ളം കുടിക്കുന്നത് വളരെ കുറവാണ്. എന്തൊരു ഭംഗിയാണ് പക്ഷികളെ കാണാൻ. എന്തുരസമാണ് അവയുടെ ശബ്ദങ്ങൾ കേൾക്കാൻ. അവരുടെ ഭക്ഷണരീതി അതിലേറെ രസകരമാണ്.നിങ്ങൾക്കറിയണോ എന്റെ വീട്ടുവരാന്തയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കൗതുകവസ്തുവിൽ ഇരട്ടത്തലച്ചി കൂടുകൂട്ടി മുട്ടയിട്ട് വിരിയിച്ചിട്ടുണ്ട്. ഇതിനു മുമ്പും പലതവണ അവിടെയും മുകളിലെത്തെ മുറിയിലെ അയയിലും ഇരട്ടത്തലച്ചി കൂടുവച്ചിരുന്നു . അമ്മപ്പക്ഷിയും അച്ഛൻ പക്ഷിയും മാറി മാറി വന്ന് കുഞ്ഞുങ്ങൾക്ക് ഇര കൊടുക്കുന്നത് കാണേണ്ടത് തന്നെയാണ്. കുഞ്ഞിക്കിളികളെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ അമ്മപ്പക്ഷി കാണിക്കുന്ന കളികൾ കണ്ടാൽ അതിശയംതോന്നും . ഇതിൻ്റെയൊക്കെ ഫോട്ടോകൾ എന്റെ അമ്മമ്മയുടെ ഫോണിൽ എടുത്തുവച്ചിട്ടുണ്ട്. ഇപ്പോൾ പക്ഷികളെ നിരീക്ഷിക്കുന്നത് എൻ്റെ ഹോബിയായി മാറിക്കഴിഞ്ഞു . അമ്മമ്മ ചിലപ്പോഴൊക്കെ പക്ഷികളെ നോക്കി നില്ക്കുകയും എന്നെ വിളിച്ചു കാണിക്കുകയും ചെയ്യാറുണ്ടായിരുന്നു . പക്ഷേ ഇപ്പോഴാണ് അതിൻ്റെ രസം ഞാൻ ശരിക്കും അറിയുന്നത് . വീടിനകത്തുതന്നെ ഇരിക്കാതെ നിങ്ങളും പുറത്തിറങ്ങി ചുറ്റുപാടുകളെ അറിയൂ . എന്താ ചെയ്യില്ലേ?
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം