കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നമഹാമാരി
കൊറോണ എന്ന മഹാമാരി
എസ്എസ്എൽസി, പ്ലസ്‌ടു ക്ലാസുകളിലെ പരീക്ഷകൾ പാതിയിലാണ്.ഇതിനാൽ അധ്യാപകരും വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലാണ്.രണ്ടു വർഷത്തെ പ്രളയം തന്നെ കേരളത്തെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്.ഇപ്പോൾ കൊറോണയും കൂടെ ആയപ്പോൾ കാര്യങ്ങളെല്ലാംആകെ താറുമാറായി കിടക്കുകയാണ്. ഇനിയെന്ത്, എപ്പോൾ എന്നത് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതി യിലാണ്.എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരേ മനസ്സോടെ പ്രാർത്ഥിക്കുകയും പ്രതിരോധിക്കുകയുമല്ലാതെ നിർവ്വാഹമില്ല. കൊറോണബാധിത പ്രദേശങ്ങളിൽ നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28ദിവസം വീടുകളിൽത്തന്നെ കഴിയണം.എല്ലാവരും ധാരാളം വെള്ളം കുടിക്കണം. ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം. കൊറോണ കാരണം ഒരുപാടുപേർ ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്.എന്നാൽ ഒരുകൂട്ടർ( പോലീസ്,ആരോഗ്യ പ്രവർത്തകർ,ഫയർഫോഴ്‌സ് ഇങ്ങനെ തുടങ്ങി ചില വിഭാഗങ്ങൾ)സ്വന്തം കുടുംബത്തേപ്പോലും മറന്ന് കർമ്മനിരതരാവുകയാണ്.എല്ലാ യാത്രാസംവിധാനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.മറ്റ് സംസ്ഥാനങ്ങെള അപേക്ഷിച്ച് കേരളം മാതൃകയാകേണ്ട പ്രവർത്തനം കാഴ്ചവെച്ച് ഒരു പരിധിവരെ ഈ മഹാമാരിയെ ചെറുത്തുനിൽക്കുകയാണ്.നമുക്ക് ഒന്നിച്ച് പ്രതികരിക്കാം.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം