കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/എന്റെ കോറോണക്കാലം
എന്റെ കോറോണക്കാലം
സത്യത്തിൽ കോറോണയെപ്പറ്റി ഞാൻ ആദ്യം ശ്രെദ്ധിച്ചത് എന്റെ പരീക്ഷ നിർത്തലാക്കിയപ്പോളായിരുന്നു. ഏഴാം ക്ലാസ് വരെ ഇനി പരീക്ഷ നടത്തുന്നില്ല എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. പഠിച്ചു വെച്ചത് വെറുതെ ആയല്ലോ എന്നോർത്തപ്പോൾ സങ്കടവും ഇനി പടിക്കണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷവും. മാർച്ച് 22ലെ ജനതാ കർഫ്യുവും എന്നെ ബാധിച്ചില്ല. ലോക്ക്ഡൗണ് എന്തെന്ന് മനസിലായപ്പോഴും സന്തോഷിച്ചു, അമ്മയും, അച്ഛനും, ചേച്ചിയും, ഞാനും മുഴുവൻ സമയവും വീട്ടിൽ. പക്ഷെ പതിയെ ഞാൻ കോറോണയുടെ ഭീകരത മനസ്സിലാക്കി. അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങൾ പോലും പേടിച്ചു നോക്കിയ കോവിഡ് -19. എന്റെ വീടിനു മുന്പിലെ റോഡിൽ അച്ഛന്റെ സഹായത്തോടെ വഴിയാത്രക്കാർക്ക് വേണ്ടി സോപ്പും വെള്ളവും ഞങ്ങൾ വെച്ചു. അമ്മുമ്മയെയും മുത്തശ്ശിയേയും മാസ്ക് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഞാൻ എന്റെ കോറോണക്കാലം കഴിയുന്നതും പ്രയോജനപ്പെടുത്തുന്നു. രാത്രി വൈകിയും ഞാൻ എന്റെ മനസ്സിലെ നിറക്കൂട്ടുകൾ പേപ്പറിലേക്കും ക്യാൻവാസിലേക്കും യാത്രകളിൽ ഞാൻ ശേഖരിച്ച വെള്ളാരം കല്ലുകളിലേക്കും പകർത്തുന്നു. യൂട്യൂബ് റെസിപ്പി നോക്കി മധുരപലഹാരം ഉണ്ടാക്കി. വൈകുന്നേരങ്ങളിൽ ചേച്ചിയുടെ കൂടെ ഷട്ടിൽ കളിച്ചു. എന്റെ മുറി മോടി പിടിപ്പിച്ചു. അച്ഛൻ നട്ട ചെടികൾക്ക് വെള്ളം ഒഴിച്ചു. എന്റെ വീടിനു പിന്നിലായി പക്ഷികൾക്കു കുടിക്കാൻ വെള്ളം വെച്ചു, ഇപ്പോൾ അവിടെ കാക്കയും ഒരു പൊന്മാനും സ്ഥിരമായി എത്തുന്നു. എന്റെ വീടിനു മുൻവശത്തെ മതിലിലെ പൊത്തിൽ കഴിയുന്ന ഓന്തുകളെ ആദ്യം കാണിച്ചു തന്നത് അമ്മ ആയിരുന്നു. ഇപ്പോൾ മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ അതിനെ കാണുന്നു. ഒരു ദിവസം മഴയത്തു കുളിക്കാൻ ഉള്ള അവസരവും കിട്ടി. സത്യം പറഞ്ഞാൽ ഞാൻ പ്രകൃതിയെ കുറച്ചുകൂടി അടുത്ത് കണ്ടു. ഇപ്പോൾ പ്രകൃതി ഞങ്ങളുടെ അടുക്കളയിലും എത്തി: ചക്ക,മാങ്ങ, ചേന, പപ്പായ, വാഴക്കൂമ്പ്, മുരിങ്ങയില, ഓരോ ദിവസവും ഓരോന്നു അതിഥിയായി എത്തുന്നു. എല്ലാത്തിനുമുപരി ഞാൻ ദിവസവും കൊറോണ ന്യൂസ് ശ്രെദ്ധിക്കുന്നു. കോവിഡ് -19 എന്ന മഹാമാരിയെ നിയന്ത്രിക്കാൻ എന്റെ നാട്ടിൽ കഷ്ട്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ, ഭരണകർത്താക്കൾ, പോലീസുകാർ, മറ്റു സേവകർ എന്നിവരെ ഞാൻ നന്ദിയോടെ ഓർക്കുന്നു. നമ്മുക്ക് ഒരുമിച്ചു പൊരുതാം കോറോണയെ ചെറുക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം