കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ മണ്ണിൻ പുണ്യം

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിൻ പുണ്യം


വറുതിക്കാലം വന്നു തുടങ്ങി
വയറിതു മെല്ലെയൊതുക്കീടേണം
പണിയും കൂലിയുമില്ലാതിങ്ങനെ
പലതും ചൊല്ലിയിരിപ്പൂ നമ്മൾ

  വയലുകളിവിടെ കാണാനില്ല
  വഴികൾ തേടി നടപ്പൂ നമ്മൾ
  ഉഴുതു മറിക്കാൻ കാളകളില്ല
  ഉണ്ണാനായി വിശക്കലുമില്ല

കർഷകരെ കണി കാണാനില്ല
കർമ്മ ഫലം അതു തീരുന്നില്ല
കൊയ്യാനിവിടെ കറ്റകളില്ല
കൊറ്റികളെ കണി കാണാനില്ല

  ലോറിയിലെത്തും പച്ചക്കറികൾ
  ലോകം ചുറ്റി നടപ്പൂ നമ്മൾ
  രോഗം കൊണ്ടു ചുമയ്ക്കുന്നുണ്ടോ
  ശോകം കൊണ്ടു വിറയ്ക്കുന്നുണ്ടോ

അരിവാളോടി നടന്നൊരു പാടം
അരവയറാൽ നാമാശകൾ പോറ്റി
അരിവാൾ പാട്ടു മറന്നൊരു കാലം
അരിയും തേടി നടപ്പൂ നമ്മൾ

  മണ്ണു മറച്ചു പണിഞ്ഞൊരു മാളിക
  മണ്ണായ് മാറിയ കഥ നാം കണ്ടു
  മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ
  മണ്ണായ് തീരുമതറിയുക നമ്മൾ.


ഭവ്യ സുരേഷ്. എസ്
5 A കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത