കണ്ണോം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടിൽ ചിണ്ടൻ എഴുത്തച്ഛൻ 1911 ൽ കുടിപ്പള്ളിക്കൂടമെന്ന നിലയിൽ കുണ്ടുംകര വളപ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ അവസര മൊരുക്കിയിരുന്നു. അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ വിദ്യാഭ്യാസ രീതി ആത്മാർത്ഥതയോടെയും നിസ്വാർത്ഥമായും അദ്ദേഹം നിർവ്വഹിച്ചു. ആ ത്യാഗിവര്യന്റെ ദീർഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമർപ്പിക്കാതെ വയ്യ. 1936 ൽ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണോം കിംഗ് ജോർജ്ജ് മെമ്മോറിയൽ എൽ.പി. സ്കൂൾ എന്ന പേരിൽ സ്കൂളാക്കി മാറ്റിയെടുത്തു. ഏഴോം ഗ്രാമത്തിൽ തന്നെ നല്ല നിലയിൽ നടന്നിരുന്ന- നല്ല നിലവാരത്തിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തി വന്നിരുന്ന - കിംഗ് ജോർജ്ജ് മെമ്മോറിയൽ സ്കൂൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്കൂളിൽ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോൾ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമർശിക്കേണ്ടി വരുന്നില്ല.
കണ്ണോം പ്രദേശത്തുള്ള മുഴുവൻ പേർക്കും പ്രഥമിക വിദ്യാഭ്യാസത്തിനും പലർക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എൽ.പി. സ്കൂൾ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വർത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി