കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഭൂമി ഇപ്പോൾ ശുദ്ധമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി ഇപ്പോൾ ശുദ്ധമാണ്
                       തെരുവുകൾ എല്ലാം ശ്വാസം മുട്ടുകയായിരുന്നു,ശുദ്ധവായു ലഭിക്കാതെ. വാഹനങ്ങളുടെ പുക, വ്യവസായ ശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ, വലിയ വലിയ പട്ടണങ്ങളിൽ നിന്നുളള മാലിന്യങ്ങൾ അങ്ങനെ നമ്മുടെ ഭൂമി മരിച്ചു കൊണ്ടിരിക്കുകയായിരുന്നു,അതോടൊപ്പം അതിലെ ജീവജാലങ്ങളും. എല്ലാവരും തിരക്കിലായിരുന്നു . അപ്പോഴാണ് കോവിഡ്19 ലോകത്തിന് തന്നെ ഭീഷണിയുമായി വന്നത്‌.
                    വാഹനങ്ങളുടെ പുകപടലമില്ല , വ്യവസായ ശാലകളുടെ മാലിന്യങ്ങൾ ഇല്ല. മരണത്തിന്റെ വക്കിലായിരുന്ന ഭൂമി പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒന്നിനും സമായമില്ലാത്തവർക്ക് സമയം ബാക്കിയായി. പാടത്തേക്കും പറമ്പിലേക്കും തൂമ്പയുമായി ആളുകൾ ഇറങ്ങി തുടങ്ങി. ഒരു ഭാഗത്ത് മഹമാരിയായ കോവിഡ്19 മരണത്തിലേക്ക് മനുഷ്യരെ കൊണ്ടു പോവുമ്പോൾ മറുഭാഗത്ത് ഭൂമി പതുക്കെ ശ്വാസം വീണ്ടെടുക്കുകയായിരുന്നു.മഹമാരിയിൽ നിന്നും മുക്തി നേടാൻ പരിശ്രമിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ഭൂമിയെ ഇനിയും മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള മുൻകരുതലും വേണം.അതായിരിക്കണം നമ്മുടെ അടുത്ത ലക്ഷ്യം.
മിനാൻ മുഹമ്മദ് പി കെ
6 D കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം