കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മണ്ണിനെ തൊട്ടറിയാം
മണ്ണിനെ തൊട്ടറിയാം
പ്രിയപ്പെട്ട കൂട്ടുക്കാരെ ഈ കോവിഡ് കാലം നമുക്ക് നൽകുന്ന പാഠങ്ങൾ അനവധിയാണ് . പ്രകൃതിയെ സ്നേഹിച്ചും തലോടിയും ജീവിച്ചിരുന്ന മനുഷ്യരുടെ തലമുറ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ പൂർവ്വീകരിലേക്ക് മടങ്ങേണ്ട സമയം അതിരു കടന്നിരിക്കുന്നു. നമ്മുടെ ഈ കോവിഡ് പ്രതിരോധ കാലം അതിനായി വിനിയോഗിക്കാം. സ്ക്കൂളുകളെല്ലാം അടച്ചിരിക്കുകയാണല്ലോ., ഇത്തിരി സങ്കടം തോന്നിയെങ്കിലും ഇതിനെ നമ്മുക്കൊരവസരമായെടുക്കാം. ഞാനും എന്റെ വീട്ടുകാരും ഈ ലോക്ക്ഡൗൺ കാലത്തെ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് പറയാം. വലുതായൊന്നുമില്ല! വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്കു തന്നെ ഉണ്ടാക്കിയാലെന്താ എന്ന ആശയത്തിൽ വന്ന ശ്രമമാണ്ട്ട്ടോ . അതെ ഞാനും എൻ്റെ കൊച്ചനിയനും സഹോദരിമാരും കൂടി ഒരു കൊച്ചടുക്കള തോട്ടമുണ്ടാക്കി.തക്കാളിയും ചീരയും കയ‍്പയും പയറും വെണ്ടയും വെള്ളേരിയും ഒക്കെ അടങ്ങിയ ഒരു കൊച്ചു അടുക്കള തോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ . ഈയിടെ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്താണെന്നോ, ഞങ്ങൾ നട്ടു നനച്ചു പരിപാലിച്ചതിൽ നിന്നും കുറച്ചു കഴിക്കാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായി.ചീരയും പയറും ഞങ്ങളുടെ ഒരു ദിവസത്തെ ഊണിൽ പങ്കാളിയായി.കൂട്ടുകാരെ മണ്ണിനെ തൊട്ടറിഞ്ഞു ജീവിക്കാനുള്ള അവസരമായി നമ്മുക്കി ലോക്ക് ഡൗണിനെ മാറ്റാം........ നന്ദി…..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം