പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ സ്തുതിച്ചും ചിലർ
(കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ സ്തുതിച്ചും ചിലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണയെ സ്തുതിച്ചും ചിലർ
ജോൺ ഇന്ന് പത്രം വായനയിലാണ്.ഭാര്യ സാറ അടുക്കള ജോലിയിലും.എന്നും രാവിലെ ഏഴ് മണിക്ക് അവർ രണ്ട് പേരും ഓഫിസിലേക്ക് പോകും.പാതി തളർന്ന് കിടപ്പിലായ അയാളുടെ അമ്മയും ജോലിക്കാരിയും അവശേഷിക്കും.ഇതാണ് പതിവ്.പക്ഷെ ഇന്ന് പതിവിലും വിപരീതമാണ്. ആ അമ്മ ഉറക്കിൽ നിന്ന് ഉണർന്നു മിഴികൾ തുറന്നു.മകൻറെയും ഭാര്യയുടെയും ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്.എന്നും താൻ ഉണരുന്ന സമയത്ത് ജോലിക്കാരിയെ മാത്രമേ കാണാറുള്ളൂ.അവർ പതിയെ മിഴികൾ അടച്ച് പലവിധ ചിന്തകളിൽ മുഴുകി. രണ്ട് വർഷങ്ങൾക്ക് മുംബ് ഒരു ഗ്രാമ പ്രദേശത്തുള്ള അവരുടെ പഴയ വീട്ടിലാണ് അവർ താമസിച്ചിരുന്നത്.അപ്പോഴാണ് അവരുടെ ഭർത്താവ് മരണപ്പെടുന്നത്. അതിന് ശേഷം ആ സ്‌ത്രീ പാടെ തളർന്ന് പോയിരുന്നു.പതിയെ പതിയെ കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത രൂപത്തിലായി.അപ്പോഴാണ് അവരുടെ മകൻ നിർമ്മിച്ച ടൗണിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.ആ റൂമിൻറെ നാല് ചുവരുകൾക്കുള്ളിൽ ജീവഛമായി കിടക്കുന്നു,അതിൻറെ പുറം ലോകം കാണാതെ.ഒരു പക്ഷെ തൻറെ മക്കളുടെ സാമീപ്യം കൊണ്ട് അവർക്ക് ഇത്തിരി ആശ്വാസമായേക്കാം,പക്ഷെ അവരുടെ തിരക്കുകൾക്കിടയിൽ അവർക്കതിന് സമയം കണ്ടെത്താനായില്ല.അത് കൊണ്ട് തന്നെ അവരുടെ കാര്യങ്ങൾ നോക്കാനും അവരെ പരിപാലിക്കാനും ഒരു ജോലിക്കാരിയെ നിയമിച്ചു. "അമ്മേ" എന്ന മരുമകളുടെ വിളിയാണ് അലരെ ചിന്തകളിൽ നിന്ന് വിമുക്തയാക്കിയത്.അവർ മിഴികൾ ശബ്ദം കേട്ട ഭാഗത്തേക്ക് ചലിപ്പിച്ചു.മരുമകൾ തനിക്കുള്ള ഭക്ഷണവുമായി വരുന്നു.അവരുടെ അടുത്തായി വന്നിരുന്ന് അവർക്ക് കൊടുക്കാൻ തുടങ്ങി.അൽപ്പം കഴിഞ്ഞപ്പോൾ അവരുടെ മകനും റൂമിലേക്ക് വന്നു. അവർ വിശ്വാസം വരാതെ മിഴികൾ വിടർത്തിക്കൊണ്ട് അവരെ നോക്കി.മരുമകൾ പറഞ്ഞ് തുടങ്ങി..അമ്മേ,ഇനി മുതൽ ചേച്ചി (ജോലിക്കാരി)വരില്ല. ഞങ്ങൾ ജോലിക്കും പോകുന്നില്ല.ഇപ്പോൾ കൊറോണ എന്ന പകർച്ചവ്യാധി ലോകത്തെ മുഴുവൻ കൊന്നൊടുക്കുകയാണ്.അത്കൊണ്ട് തന്നെ പുറത്തിറങ്ങാനും ജോലിക്ക് പോകാനൊന്നും പറ്റില്ല. മകനും ഭാര്യയും പരസ്പരം ലോക്ഡൗണിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു.അവർക്കതൊന്നും വ്യക്തമായിരുന്നില്ല.മക്കൾ ജോലിക്ക് പോകാൻ പറ്റാത്തതിൻറെ പരിഭവം പരസ്പരം പറയുംബോൾ ആ മാതൃഹൃദയം തന്നിൽ നിന്ന് അകന്ന് പോയ തൻറെ മക്കളെ തിരിച്ച് നൽകിയ സന്തോഷത്തിൽ കൊറോണയെ സ്തുതിക്കുകയായിരുന്നു.ചുടുകണ്ണീരിൻറെ ഉപ്പുരസത്താൽ മൂടിയിരുന്ന മിഴികളിൽ ഒരു തിളക്കം വ്യാപിച്ചു.കാലങ്ങൾക്ക് മുംബ് ആ മിഴികളിൽ നിന്ന് അടർന്ന് വീണ ആ പഴയ തിളക്കം..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ