ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലം

ശുചിത്വശീലം

വ്യക്തിശുചിത്വം : ശുചിത്വം എന്നു പറയുമ്പോൾ ആദ്യമേതന്നെ വ്യക്തിശുചിത്വത്തേപറ്റി പറയണം. വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് പലവിധ രോഗങ്ങളെ ചെറുക്കാനാവും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ വൈറസ്.

പരിസ്ഥിതിശുചിത്വം : പരിസ്ഥിതിശുചിത്വം നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. പലവിധം രോഗങ്ങൾ തടയാൻ ഇതു സഹായിക്കും. ഡെങ്കിപനി, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. കൊതുകു വളരുന്ന ഉറവിടങ്ങൾ നശിപ്പിക്കുക. ഡെങ്കിപനി പടർന്നു പിടിക്കുന്ന ഈ സമയത്ത് നമ്മൾ കൂടുകൽ കരുതൽ കാണിക്കണം. നമ്മുടെ വീടിന്റെ പരിസരത്തോടൊപ്പം പ്രദേശവാസികളുടെ വീടിന്റെ പരിസരവും ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. കിണറുകൾ ക്ലോറിനേഷൻ നടത്തിക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക ഇവയൊക്കെ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളെ തടയാൻ സഹായിക്കും. വിവിധ അസുഖങ്ങളാൽ വലയുന്ന ലോകത്തെ വ്യക്തുശുചിത്വം, പരിസരശുചിത്വം, മനക്കരുത്ത് എന്നവകൊണ്ട് നമുക്ക് നേരിടാം. അങ്ങനെ രോഗവിമുക്ത ലോകം കെട്ടിപ്പെടുക്കാം.

നവ്യ വിനോദ്
9 ബി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം