ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയാകും അമ്മ
പരിസ്ഥിതിയാകും അമ്മ
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ നാം അപമാനിക്കരുത്. പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിൽ നാം പ്രവർത്തിക്കുന്നതിന് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972-ൽ ആണ് ലോകപരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത് എല്ലാ മനുഷ്യർക്കും ശുദ്ധവായു, ശുദ്ധജലം, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങൾ എന്നിവ അനുഭവിക്കാനുള്ള സ്വാകന്ത്യവുമുണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതിദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥിതിക സ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. ഭൂമിയെ സുസ്ഥിരവും ഭദ്രവുമായ ഒരു ആവാലകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്ന് അതായത് ഭൂമിയിൽ നിന്നാണ്. മലയാളനാട് അതിന്റെ സംസ്കാരത്തിനും പൈതൃകത്തിനും അനുസൃതമായി പ്രകൃതി സൗന്ദര്യത്തിന് ഉതകുംവിധം കുന്നിൻചെരിവുകളും, താഴ്വാരങ്ങളും, അവിടെനിന്നുൽഭവിക്കുന്ന കാട്ടരുവികളും, വയലോലകളും, പുഴകളും, നദികളും ഒത്ത പ്രകൃതിസൗന്ദര്യം ഒരുവശത്ത് നിലനിർത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് അറിഞ്ഞും അറിയാതെയുമായി പലകാരണങ്ങളാൽ മനുഷ്യൻതന്നെ ഭൂമിയെ മലിനമാക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. അതിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങളും സാംക്രമികരോഗങ്ങളും പടർന്നുപിടിക്കുന്നത് ഇന്ന് നേർക്കാഴ്ചയാണ്. തന്റെ അടി്സ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേയ്ക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ മുതിരുന്നു. ഈ സാഹചര്യത്തിൽ ലോകം നേരിടുന്ന പ്രധാനവെല്ലുവിളിയായി ഇതിനെ കാണണം. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള ഗൗരവപൂർണ്ണമായ ഇടപെടലുകൾ ഉണ്ടാവുകയും വേണം. ഈ പരിശ്രമങ്ങളിലെല്ലാം നമ്മളാൽ ആകുന്നവിധത്തിലെല്ലാം. പങ്കാളികളാവുകയും ചെയ്യും എന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം