ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണയും ലോക്ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ലോക്ഡൗണും

ഭൂമിയിലെ മൊത്തം മനുഷ്യരാശിയെ പിടിച്ചുകുലുക്കിയ മഹാമാരിയുടെ പിടിയിലാണ് നാം ഇപ്പോൾ. എല്ലാം നേടിയെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ ഒരു കുഞ്ഞി വൈറസിനുമുൻപിൽ നിസ്സഹായതയോടെ നോക്കി നിർക്കേണ്ട അവസ്ഥ. ജീവിതത്തിൽ മനുഷ്യൻ കാട്ടികൂട്ടിയവയ്ക്കെല്ലാം ഒരു വിരാമം. ലക്ഷക്കണക്കിന് മനുഷ്യജീവനെ തുടച്ചെടുത്തുകൊണ്ടുപോയ മഹാമാരിയായ വൈറസിനെ ഭയന്നു ജീവിക്കുകയാണ് നാം ഓരോരുത്തരും.

ഇതിനെതിരെ ലോകത്തിനു മുമ്പിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ അതിജീവനം. അതിനായി സർക്കാർ കണ്ടെത്തിയ മാർഗ്ഗമാണ് ലോക്ഡൗൺ. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ കുടുംബാംഗങ്ങൾ പോലും പരസ്പരം കാണാാൻ പോലും സമയമില്ലാതിരുന്ന ഇക്കാലത്ത് ഒരുമിച്ചുണ്ണുവാനും, കളിക്കുവാനും മറ്റും ലോക്ഡൗൺ കാലം കാരണമായി. അതിലുപരി പ്രകൃതിയിലെ മലിനീകരണതോത് വളരംയധികം കുറഞ്ഞു. വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ ഒരുപാട് മനുഷ്യജീവൻ വാഹനാപകടങ്ങളിൽ നിന്നും രക്ഷനേടി. ഒരുപാട് കുടുംബങ്ങളിൽ സന്തോഷം തിരതല്ലി. കുട്ടികളെ അപേക്ഷിച്ച് വളരെ സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിഷ്കളങ്കരായ അവരെ സംബന്ധിച്ച് കൊറോണ എന്നത് മഹാമാരിയല്ല. എന്നാൽ ഇതിനെല്ലാം ഉപരിയായി ഈ ലോക്ഡൗൺ കാലം ഒരുപാട് കുടുംബങ്ങളിൽ വിപരീതഫലം ഉളവാക്കുന്നു. കൊറോണ എന്ന രോഗം പിടിപെട്ടവരും ആ രോഗമെന്നു സംശയിച്ച് ഒറ്റ മുറികളിൽ ബന്ധിക്കപ്പെട്ടവരും അവരുടെ കുടുംബങ്ങളും എത്രമാത്രം ഭീതിയിലാണ് കഴിയുന്നതെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിനെല്ലാം ഉപരി കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾ അനുഭവിക്കുന്ന ദുരിതവും ചിന്തിക്കാൻ വയ്യ. സ്വന്തമായവരെ ഒരിക്കൽ കൂടി കാണുവാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് ആ പാവം ജനങ്ങൾ.

ഈ അവസരത്തിൽ എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയുക. ഇടയ്‍ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും മാസ്‍ക്ക് ധരിക്കുകയും ചെയ്യുക. സാമൂഹികമായ അകലം പാലിച്ചുകൊണ്ട് സർക്കാരിന്റെ 'Break the Chain’ പദ്ധതിയിൽ പങ്കാളിയായികൊണ്ട് കൊറോണയെ തുരത്താം. സർക്കാരിനൊപ്പം നിന്നു പ്രവർത്തിക്കാം. സർവ്വശക്തനായ ദൈവത്തിൽ ആശ്രയിക്കാം. നാം ഈ ദുരിതകാലം അതിജീവിക്കുകതന്നെ ചെയ്യും.

‘STAY SAFE’

ലീസ് മരീയ ഷീബൂ
8 D ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം