എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/തിരിച്ചറിവ്....
തിരിച്ചറിവ്....
'ഞാൻ ഞെട്ടിയുണർന്നു,കണ്ണു തുറന്നു നോക്കുമ്പോൾ ഞങ്ങളുടെ വണ്ടി വളരെ പതുക്കെയാണു നീങ്ങുന്നത്,എvന്താണെന്നറിയാനായി ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് നോക്കി,മുന്നിലായി നിറയെ വാഹനങ്ങൾ ഒച്ചിഴയും പോലെ പോയ്കൊണ്ടിരിക്കുന്നു.രാത്രി ആയതിനാൽ വാഹനത്തിൽ നിന്നും വരുന്ന പുക ഒരു മഞ്ഞുപടലം പോലെ കാണപ്പെട്ടു.എനിക്കും വണ്ടിയുലുണ്ടായിരുന്ന ചില അമ്മമാർക്കും ചേട്ടന്മാർക്കും ഒക്കെ ശ്വസം മുട്ടൽ അനുഭവപ്പെട്ടു,തുറന്നു വച്ചിരുന്ന ജനാല ഗ്ലാസ്സുകൾ അടച്ചിട്ടു. ഞാൻ ആലോചിച്ചു ഇത് എന്തൊരു പട്ടണം ഇവിടുത്ത മനുഷ്യരെല്ലാം എങ്ങനെയാണു ജീവിക്കുന്നത്,വാഹനങ്ങളുടെയും വ്യവസായശാലകളുടെയും,പുകയും മറ്റ് രാസവസ്തുക്കളുടെയും മലിനീകരണം കാരണം ജീവിതം ദുസ്സഹമാണെന്ന് ക്ലാസ്സിൽ ജ്യോതി ടീച്ചർ പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഞങ്ങൾ ഒരു പിക്നിക് പോയിട്ട് വരുകയായിരുന്നു,കാട്ടിലേക്കായിരുന്നു യാത്ര.എന്തൊരു മനോഹരമായിരുന്നു. കാട്ടിലേക്ക് കടക്കുമ്പോൾ തന്നെ നല്ല തണുപ്പും സുഗന്ധമുള്ള കാറ്റും അനുഭവപ്പെട്ടു.കാട്ടാറുകളും അരുവികളും,മാനുകളും മെയിലുകളും ആനകൂട്ടങ്ങളും ,കാട്ടുപോത്തുകളും,മ്ലാവുകളും,എന്നീ മൃഗങ്ങളും,നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷരാജാക്കന്മാരും,കണ്ണിനും,മനസ്സിനും ,കുളിർമ്മയേകിയ ഒരു കാഴ്ച ആയിരുന്നു.കാടിന്റെ പരിസ്ഥിതി സംരെക്ഷിക്കാനായ് കർശ്ശന നിയന്ത്രണങ്ങൾ വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും പോന്നപ്പോൾ നമ്മുടെ നാടും ഇതുപോലെ ആയിരുന്നെങ്കിലെന്ന് ആശിച്ചുപോയി. അന്തരീക്ഷ മലിനീകരണം മൂലവും നമ്മുടെ ആഹാര രീതികളുംകൊണ്ട് നമ്മുക്കുണ്ടാകുന്ന അനവധി രോഗങ്ങൾ ഇല്ലാതാക്കാൻ പറ്റും. ഞാൻ എന്തായാലും ഒരു കാര്യം ഉറപ്പിച്ചു,എന്റെ വീട്ടിലും പരിസരത്തും വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുകയും,സംരെക്ഷിക്കുകയും ചെയ്യും,എന്റെ മാലിന്യം എന്റെ മാതൃം ഉത്താരവാദിത്ത്വമായികണ്ട് ഉചിതമായരീതിയിൽ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും.എന്റെയും എന്റെ വീട്ടിലുള്ളവരുടെയു ശുചിത്ത്വം പാലിക്കുകയും ചെയ്യും, ഈ യാത്രയിൽ ഇതെന്റെ പ്രതിജ്ഞയും,പ്രാർത്ഥനയും,തിരിച്ചറിവുമാകുന്നു......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ