എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടിവന്ന ജില്ലാബോർഡ് അധികൃതർ 1938 ജൂണിൽ എൽ.എസ്.എൻ.സ്കൂൾ അടച്ചിട്ടു. ഈ വാർത്ത വര്‍ത്തമാന പത്രത്തിൽ വന്നപ്പോൾ അപ്പസ്തോലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജന്‍സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാൻ അവരോടാവശ്യപ്പെട്ടു.ജില്ലാബോർഡും ഇതിൽ വളരെ അധികം താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂൺ 22-ാം തിയതി 33 പെൺകുട്ടികളെ ചേർത്ത് സ്കൂൾ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. 1940 മാർച്ചിൽ ആദ്യത്തെ പത്ത് പേർ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരുന്നതിൽ 9പേർ വിജയിച്ചു.
!1942-ൽ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണിൽ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. ഇപ്പോൾ എൽ.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡൽ സ്കൂളാണ്. 2000 മുതൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പ് ഉൾക്കൊള്ളുന്ന ഹയർസെക്കന്ററി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് ഹൈസ്കൂളിൽ ആയിരത്തിഅറുന്നൂറോളവും എൽ.പി.യിൽ നാനൂറോളവും വിദ്യാർത്ഥിനികളുണ്ട്.!