എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റ്

 
കുളിരുമായ്‌ ആനന്ദഗാനവുമായ്‌
പൂവിൻ സുഗന്ധത്തിൻ തലോടലുമായ്
എന്നിൽ നീ വന്നണഞ്ഞു.
പുലർമഞ്ഞിൽ സംഗീതമായ്
പ്രകൃതി തോറും ചാഞ്ചാടുമീ
മനസ്സിന്റെ കുളിർമയായ്
ഇളം താരാട്ടുമായ്‌
പ്രപഞ്ചത്തിൻ ചിത്രങ്ങൾ
ചാഞ്ചാടുമീ ചില്ലകളിൽ ആടിയുലഞ്ഞു പോവുന്നു
വസന്തത്തിൻ മലർവാടിപോൽ
എന്നും കുളിരുമാവാൻ
എൻ സംഗീതം നുകരുവാൻ
കാറ്റായ് ഞാൻ അലയുകയായ്.


കെ.എൻ. ഫാത്തിമ തസ്നിം.
9 D എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത