എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/അക്ഷരവൃക്ഷം
ദൃശ്യരൂപം
സന്ധ്യാമഴ
മാനത്ത് വെളിച്ചം കുറയുന്ന നേരം
മഴക്കൊട്ടി തൊട്ടിലാട്ടും കാറ്റ്,
പുഴയുടെ പാടത്ത് തുള്ളുന്ന വെള്ളം
പാട്ടുപാടി കിളികൾ കൂട്ടം.
ചെറു നീർ തുള്ളികൾ കവിളിൽ വീഴും
മുകിലുകളിലും നനവിൻ സ്‌പർശം
പന്തലായ് നിന്നു ഞാനും നീയും,
മനസ്സിലെ സംവേദ്യം മഴയോട് പങ്കുവയ്ക്കാൻ...
ഇളം കാറ്റിൽ മണമുള്ള മണ്ണ് .
ഓർമ്മകൾ പോലെ നീളുന്ന തൻമേക്ക്....
മിഴികളിൽ കാഴ്ച്‌യായ് പെയ്യും
സന്ധ്യകാലം മഴവെള്ളം പോലെ....
- ഇഷാന വി ജെ, LFCGHSS