എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്

 
  എന്തേ നോക്കുന്നു നാം പ്രകൃതിയിൽ
എന്തേ നോക്കുന്നു നാം പ്രപഞ്ചത്തിൽ
പോയ് മറഞ്ഞല്ലോ വീണ്ടും വരാത്ത
ആ സൗന്ദര്യമെന്നെന്നും കാണുക നീ

ഒരു നുള്ളു സ്നേഹം കിട്ടാതെ നമ്മൾ
ഒരു സാന്ത്വനം പോലുമറിയാതെ നമ്മൾ
കേഴുന്നു നാം മക്കൾ തൻ ജീവനു വേണ്ടി
ആർത്തനായ് ഈ പ്രപഞ്ചത്തിലെന്നും

ഒന്നായ് കൈകോർത്തു ചേർന്നി-
ടുമ്പോൾ നാം അനുഭവിച്ചീടുമാ
പഴയ കാല സ്നേഹസ്പർശം
അറിഞ്ഞീടുക നാം വൈറസിനെ

ഇല്ലെങ്കിലകലുമീ പ്രപഞ്ചത്തിൽ
നിന്നെന്നേയ് ക്കുമായ്, വിനയായ്
ഒന്നും വരുത്തിടാതെ ജീവിക്കുക
ഹാ ! നാ മീ പ്രപഞ്ചത്തിൽ

കൈകൾ കഴുകലും മുഖാവരണവും
ശുചിത്വ ബോധവും സാഹോദര്യവും
വളർത്തി നമ്മൾ പരിസ്ഥിതി തൻ
നൽസംരക്ഷകരായ് തീർന്നിടേണം
   

ആഗ്നാരാജ് . ജെ . എ
രണ്ട് . എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത