എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ ശുചിത്വം രോഗപ്രതിരോധം
ശുചിത്വം രോഗപ്രതിരോധം
ഒരു വ്യക്തി തന്റെ ബാല്യകാലത്തു തന്നെ സ്വായത്തമാക്കേണ്ട ശീലമാണ് ശുചിത്വം. തന്റെ ശരീരത്തെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകൾ അണുവിമുക്തമാക്കണം. വ്യക്തിശുചിത്വം നിരവധി രോഗാണുക്കളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇപ്പോൾ ലോകം മുഴുവൻ പടർന്നിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് രക്ഷക്കുള്ള മാർഗവും ഇതുതന്നെ. പണ്ട് കാലത്തെ ആചാരമായിരുന്നു പുറത്തുപോയി വന്നശേഷം കൈകാലുകളും മുഖവും കഴുകി വീട്ടിൽ കയറുക എന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇത് രോഗപ്രതിരോധ മാർഗമായി. നാം ഓരോരുത്തരും സൂക്ഷിച്ചാൽ കൊറോണ വൈറസിനെ തോല്പിക്കാം. നമ്മുടെ ലോകത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കാം. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പാലിക്കണം. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികളായ നമുക്കും പരിസരം വൃത്തിയാക്കാം. നമ്മുടെ പഠനമുറി അടുക്കും ചിട്ടയോടും കൂടി വൃത്തിയായി സൂക്ഷിക്കാം. നമ്മുടെ നാടിനും വീടിനും വേണ്ടി കുട്ടികളായ നമുക്ക് കൈകോർക്കാം. കോറോണയെ നേരിടുന്നതിന് കരുതലോടെ ഇരിക്കാം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. കനിവോടെ പ്രതിരോധിച്ചു രോഗമുക്തമായ നല്ലൊരുനാളെ നമുക്ക് വരവേൽക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ