എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/കൊന്ന പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
 കൊന്ന പൂവ്     

 
മഞ്ഞയിൽ കുളിച്ചു നില്ക്കും കൊന്ന പൂവേ...
പൊന്നു ചൂടി നില്പതാണെന്നു തോന്നും
നിന്നിൽ തെളിയുന്നു എൻ പ്രതീക്ഷകൾ
ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരു നീ...

വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ
കണ്ണൻ്റെ ചാരെ നിന്നെ കാണുമ്പോൾ
റോസയും മുല്ലയും മന്ദാരവുമെല്ലാം
നാണിച്ചു നില്ക്കുന്നു ഈ വേളയിൽ
എന്നിട്ടും നിനക്കില്ല തെല്ലുമഹങ്കാരം
വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ...

ലക്ഷ്മി
4 A എൽ.വി.എൽ.പി.എസ്.കടമ്പനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത