മഞ്ഞയിൽ കുളിച്ചു നില്ക്കും കൊന്ന പൂവേ...
പൊന്നു ചൂടി നില്പതാണെന്നു തോന്നും
നിന്നിൽ തെളിയുന്നു എൻ പ്രതീക്ഷകൾ
ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരു നീ...
വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ
കണ്ണൻ്റെ ചാരെ നിന്നെ കാണുമ്പോൾ
റോസയും മുല്ലയും മന്ദാരവുമെല്ലാം
നാണിച്ചു നില്ക്കുന്നു ഈ വേളയിൽ
എന്നിട്ടും നിനക്കില്ല തെല്ലുമഹങ്കാരം
വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ...