പ്രകൃതിയിന്ന് എന്നെ നോക്കി പറയുന്നു
കാണുക നിങ്ങൾ ഈ പുഴതൻ നൊമ്പരം
തെളിനീരൊഴുകിയ എൻ മാറിലൂടെ
ഇന്നൊഴുകുന്നു നിറമെന്തന്നറിയാത്ത നീർത്തുള്ളികൾ
കാണുക നിങ്ങൾ ഈ മണ്ണിന്റെ-
നൊബരം ഇല്ലകൾ തൻ ചുംബനം
കൊതിച്ചെൻ മാറിൽ എന്നറിയുന്നു
ഞാനൊരു ശൂന്യത-
പ്രഴയമായ്,കാറ്റായ്, മഴയായ് ഞാനറിയിച്ചു
എൻ നൊബരങ്ങൾ
ഇനിയും എന്തേ അകലുന്നൂ നിങ്ങളെൻ
ചാരത്തു നിന്ന്
പ്രണയിക്കുക നിങ്ങൾ എന്നും എന്നെ
അമ്മയെപ്പോലെ
നൽകീടാം ഞാൻ നല്ലൊരു നാളെ.......