എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അപ്പുവിന്റെ സംശയം

അപ്പുവിന്റെ സംശയം

രണ്ടാം ക്ലാസ്സുകാരനായ അപ്പുവിന് ഒരു സംശയം. നമ്മെളന്താ അച്ഛാ ഇപ്പോൾ പുറത്തേക്കൊന്നും പോകാത്തെ. അവൻ പരിഭവത്തോടെ അച്ഛനോടു ചോദിച്ചു. അപ്പോൾ അച്ഛൻ അവന് അടുത്തിരുത്തി സൗമ്യതയോടെ പറഞ്ഞു. ഇപ്പോൾ നമ്മൾ പുറത്തുപോകരുത്. നമ്മുടെയും. മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് അപകടമാണ്. ഇപ്പോൾ ലോകം മുഴുവൻ കൊറോണ എന്ന വൈറസ് (കോവിഡ്-19) എന്ന അസുഖം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതുമൂലം ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ അപ്പു അച്ഛനോട് ഇടക്കുകയറി ചോദിച്ചു. എന്താണച്ഛാ ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചില്ലേ... ഇല്ല മോനേ നമ്മുടെ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും എന്നിവയിൽ കൂടി മാത്രമാണ് രോഗം പ്രതിരോധിക്കാൻ സാധിക്കൂ. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. ശരീരവും പരിസരവും ശുചിയോടെ സൂക്ഷിക്കുക. കൈകൾ എപ്പോഴും ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയായി കഴുകുക. അത്യാവശ്യഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ഉപയോഗിക്കുക. ഇവയിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാൻ സാധിക്കും. ഇപ്പോൾ മനസിലായോ അപ്പു നമ്മൾ എന്താ പുറത്തുപോകാത്തത് എന്ന്. ങാ... അച്ഛാ.... ഞാൻ ഇനി പുറത്തേക്കൊന്നും പോകാതെ വീട്ടിൽ അനുസരണത്തോടെ ഇരുന്ന് കളിച്ചോളാം... "അപ്പുവിനെ പോലെ നമുക്കും സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ച് കൊറോണയെ പ്രതിരോധിക്കാം"

നിയ സി. നെൽസൺ
8 എ എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ