എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/ശുചിത്വം നല്ല ശീലം
ശുചിത്വം നല്ല ശീലം
നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്തു വരുന്ന ഒരു വിഷയമാണ് കോവിഡ് -19 എന്ന പകർച്ചവ്യാധി.കോവിഡ്-19 എന്ന പകർച്ചവ്യാധിയെ നാം മഹാമാരി എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, ലോകം മുഴുവനും ആ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. ഈ പകർച്ചവ്യാധിയെ തുരത്തുവാൻ നാം ഇതുവരെയും ഒരു പ്രതിരോധ മാർഗ്ഗവും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ലോകാരോഗ്യ സംഘടന പറയുന്നത് വ്യക്തിശുചിത്വം പാലിക്കണം എന്നാണ്. ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് കോവിഡ്-19 എന്ന മഹാമാരിയെ ചെറുത്തുനിൽക്കാൻ സാധിക്കുകയുള്ളൂ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായായും മൂക്കും അടച്ചു പിടിക്കണം, ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, എന്നിവയാണ് ലോകാരോഗ്യസംഘടന നമുക്ക് നൽകിയ നിർബന്ധങ്ങളിൽ ചിലത്. എല്ലാവരും ഒറ്റക്കെട്ടായി ഈ നിർദേശങ്ങളെല്ലാം പാലിച്ചാൽ കോവിഡ്-19 എന്ന മഹാമാരിയെ തുരത്തുവാൻ നമുക്കും സാധിക്കും. കോവിഡ് രോഗംബാധിച്ച പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. അതിനാൽ നമ്മൾ ഉണർന്നേ മതിയാവൂ. സാമൂഹിക അകലം പാലിച്ചു വ്യക്തിശുചിത്വം പാലിച്ചു നമ്മുടെ സമൂഹത്തിൽ നിന്നും ഈ മാരക വൈറസിനെ എന്നെന്നേക്കുമായി നമുക്ക് ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം ശുചിത്വം പാലിക്കൂ........... നല്ല നാളേക്കായി..........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം