എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ
"എത്ര ദിവസമായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്? ഇങ്ങനെ കിടന്നാൽ ഞാനാകെ തുരുമ്പുപിടിച്ച് നാശമായതു തന്നെ എന്താണ് സംഭവിച്ചത്? പെട്ടെന്നൊരു ദിവസം ഉച്ചനേരത്ത് ഡ്രൈവർ സജി വന്ന് എന്നെയുമെടുത്ത് സ്ക്കൂൾ മുറ്റത്തെത്തി.എന്താണിത്ര നേരത്തേ എന്ന് ഞാനാലോചിക്കാതിരുന്നില്ല. കുട്ടികൾ കയറിക്കഴിഞ്ഞപ്പോൾ ഞാനാകെ ഉഷാറായി. എല്ലാവരും കൈ വീശിയിറങ്ങിയപ്പോൾ അതൊരു യാത്ര പറച്ചിലാണെന്ന് എനിക്ക് തോന്നിയില്ല ആകെ വിഷമം തോന്നുന്നു. സജി ഡ്രൈവർ ഇടയ്ക്കൊരു ദിവസം വന്ന് എന്നെ ഒന്നു സ്റ്റാർട്ടാക്കി. പുറത്തിറങ്ങാമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. പക്ഷേ ആ കെനിരാശയായിരുന്നു ഫലം. എന്നെ റോഡിലിറക്കിയതേയില്ല. അല്ല റോഡിലും എൻ്റെ കൂട്ടുകാരെയൊന്നും കാണാനേ ഇല്ല മനുഷ്യരെപ്പോലും അപൂർവമായേ കാണുന്നുളളൂ എല്ലാവരും വീടിനുള്ളിൽ ആണെന്നു തോന്നുന്നു. എന്താണ് പറ്റിയത്? സ്കൂളിൽ ഹെഡ്മാസ്റ്ററും കൃഷിയിടം നനയ്ക്കാൻ രണ്ടു പേരും വരുന്നുണ്ട്. പക്ഷേ പഴയതുപോലെ അല്ല എപ്പോഴും കൈകളിൽ കൃഷിയിടത്തെ മണ്ണും ചെളിയുമായി നടന്നിരുന്നവർ ഇപ്പോൾ കൈകൾ കഴുകുന്നു. അതും സോപ്പുപയോഗിച്ച്. വർത്തമാനം പറഞ്ഞ് ചേർന്നു നടന്നിരുന്നവർ ഇപ്പോൾ അടുത്തു നിൽക്കുന്നു പോലുമില്ല. മൂക്കും വായും തുണികൊണ്ട് മറച്ചു വച്ചിരിക്കുന്നു. ദൂരത്ത് നിന്നാണെങ്കിലും അവർ എന്തോ ഗൗരവമായ കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്ന തെന്ന് മനസ്സിലായി. തനിക്ക് അവരുടെ ഭാഷ മനസ്സിലാവില്ലല്ലോ. ഇനി എന്നാണ് ഇതിനൊരു മാറ്റം ഉണ്ടാവുക? കുട്ടികളെ ഒന്നു കണ്ടിട്ടു തന്നെ എത്ര ദിവസമായി? അവരുടെ കളിയും ചിരിയും ബഹളവും എന്തു രസമാണ്. ചിലകുസൃതിക്കുട്ടൻമാർ എൻ്റെ ദേഹത്ത് ചുരണ്ടിയും പേനകൊണ്ട് കുത്തിവരച്ചും എന്നെ വേദനിപ്പിക്കാറുണ്ടെങ്കിലും എനിക്കവരെ വലിയ ഇഷ്ടമാണ്. അവരല്ലേ എൻ്റെ ലോകം. ഇനി എന്നാണ് എനിക്ക് അവരെയും വഹിച്ചുകൊണ്ട് ഒരു യാത്ര ചെയ്യാൻ കഴിയുന്നത്.? എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ! അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ യൂണിഫോമൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങി സ്ക്കൂൾ ബസിലൊക്കെ കയറി ഒരു യാത്ര.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ