എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾജൈവ ക‍ൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
    പത്തിയൂർ പഞ്ചായത്തിലെ കൃഷി ഓഫീസറുടെ സഹായത്തോടു കൂടി  എൻ.ആർ.പി.എം . ഹൈസ്ക്കൂളിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടികളിൽ കൃഷി ചെയ്യാനുള്ള താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വയം പര്യാപ്തതയിൽ എത്തുന്നതിനും ഉള്ള മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്.
     ആദ്യമായി സ്ക്കൂൾ കോമ്പൗണ്ടിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം തെരഞ്ഞെടുത്തു. ഒരു കൂട്ടം അദ്ധ്യാപകരും , വിദ്യാർത്ഥികളും ചേർന്ന് നിലം കിളച്ചൊരുക്കി കുമ്മായവും ചാണകപ്പൊടിയും , വേപ്പിൻപിണ്ണാക്കും ചേർത്തിളക്കി കൃഷിക്കനു യോജ്യമാക്കി. ഒരാഴ്ചയ്ക്കു ശേഷം കൃഷി ഭവനിൽ പച്ചക്കറി തൈകൾ വന്നു എന്നറിയിച്ചു. വഴുതന , വെണ്ട, പടവലം , പാവൽ, പയർ, തക്കാളി, മുളക് എന്നിവയുടെ ഒരു മാസം പ്രായമായ തൈകൾ അവിടെ പോയി ശേഖരിച്ചു.
      അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ നട്ട് വെള്ളം ഒഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം കടലപ്പിണ്ണാക്ക് , പച്ചച്ചാണകം , വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വലിയ വീപ്പയിൽ ജൈവ സ്ലറി തയ്യാറാക്കി വച്ചു. രണ്ടാഴ്ച കഴിഞ്ഞ പ്പോൾ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുത്തു. ദിവസവും കുട്ടികൾ ജലസേചനം നടത്തി. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചേർത്ത് ജൈവ കീടനാശിനിയുണ്ടാക്കി കീട നിയന്ത്രണം നടത്തി. 45 ദിവസം പ്രായമായപ്പോൾ വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. കുട്ടികളുടെ പങ്കാളിത്തം നല്ല വിളവ് ലഭിയ്ക്കുന്നതിന് കാരണമായി.  സ്ക്കൂളിലെ കൃഷിരീതി മനസ്സിലാക്കി അവർ വീടുകളിൽ കൃഷി ആരംഭിച്ചു. ഇങ്ങനെ കൃഷി ചെയ്തതിന്റെ ഫലമായി കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഏത്ത വാഴകൃഷി

എത്തവാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 100 കുട്ടികൾക്ക് എത്തവാഴ വിത്തുകൾ നൽകി. പഴക്കുളം പാസ്സ് സൊസൈറ്റിയുമായി സഹകരിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. മാനേജമെന്റിൽ നിന്നും പാട്ടത്തിനെ ടുത്ത സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഇതിൽ നിന്നും പ്രോത്സാഹനം ഉൾക്കൊണ്ട്‌ മാനേജർ കാർഷിക രംഗത്തേക്ക് തിരിയുകയും 300ഏത്ത വാഴകൾ  കൂടി അദ്ദേഹത്തിന്റെ ചിലവിൽ നടുകയും മൊത്തം  വാഴകളുടെയും സംരക്ഷണ ചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.

എന്റെ തെങ്ങ്

എന്റെ തെങ്ങ് പദ്ധതി പ്രകാരം കായംകുളം സി പി സി ർ ഐ റീജിയണൽ  കേന്ദ്രവുമായി സഹകരിച്ച് ശാസ്ത്രീയമായി തെങ്ങിൻ തൈകൾ നടാനും പരിപാലിക്കാനും പരിശീലനം നൽകുകയും 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം വിപുലമായി ആചരിച്ചു .ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ കണ്ടല്ലൂർ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

പത്തിയൂർ കൃഷി ഓഫീസർ രാഗിണി ക്ലാസ് നയിച്ചു.51  പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.അവാർഡ് നേടിയ കർഷകൻ രാജൻ ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഓഗസ്റ്റ് 21ന് 60 കുട്ടികളുമായി എത്തി കൃഷി അറിവുകൾ നേടി .സെപ്റ്റംബർ മൂന്നിന് വനം വകുപ്പുമായി ചേർന്ന് പ്രകൃതി പഠന ക്യാമ്പ് നടത്തി. പങ്കെടുത്ത 40 കുട്ടികൾക്ക് ഭക്ഷണം നൽകി. സെപ്റ്റംബർ 4,5 തീയതികളിൽ 40 കുട്ടികളെ ശെന്തുരുണിയിൽ നടന്ന പ്രകൃതി പഠനക്യാമ്പിൽ പങ്കെടുപ്പിച്ചു. സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പൂർവ്വവിദ്യാർത്ഥി D.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുകയും, വൃക്ഷത്തൈ നടീൽ , റാലി എന്നിവയും നടത്തി . ഈ വിഷയത്തെക്കുറിച്ച് ബിജിൻ .ബി യുടെ പ്രഭാഷണവും ഉണ്ടായിരുന്നു.സെപ്റ്റംബർ 26ന് ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു .400 ബാഗുകളിൽ ആണ് കൃഷി ആരംഭിച്ചത് . ഒക്ടോബർ എട്ടിന് 100 കുട്ടികൾക്ക് സൗജന്യമായി ഏത്തവാഴ വിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാമില ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 17  ദാരിദ്ര്യനിർമ്മാർ

ജ്ജന ദിനമായ അന്നുതന്നെ സ്കൂളിലെ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ ശ്രീ. കണ്ടല്ലൂർശങ്കര നാരായണൻ നിർവഹിച്ചു. ഒക്ടോബർ 18 ന് കയർ ബോർഡിന്റെ സഹകരണത്തോടെചകിരിച്ചോർ വളമാക്കി മാറ്റുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി.

ജൈവവൈവിധ്യ പഠനം

ചിത്രശാല

നിലമൊര‍ുക്ക‍ുന്ന വിദ്യാർത്ഥികൾ
ഗ്രോബാഗുകളിൽ മണ്ണുനിറയ്ക്കുന്ന വിദ്യാർത്ഥികൾ
ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ശ്രീ. തമ്പി മേട്ടുതറ
കുളിർമയേകുന്ന കാഴ്ച 😊
കൃഷി നനയ്ക്കുന്നു
ജൈവവളവുമായി കൃഷിയിടത്തിലേക്ക്
പച്ചക്കറിയ്ക്ക് ജൈവവളം നൽകുന്നു
പയറിന് പന്തൽ കെട്ടുന്നു
നമുക്ക് കഴിക്കാൻ നമ്മുടെ പച്ചക്കറി
വിളവെടുപ്പ്
വിളവെടുപ്പ്
വിളവെടുപ്പ്
നമുക്ക് കഴിക്കാൻ നമ്മുടെ പച്ചക്കറി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം