എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ഒരേ ഒരു ഭൂമി ... ഒരമ്മ
ഒരേ ഒരു ഭൂമി ... ഒരമ്മ പരിസ്ഥിതി
നല്ല ചുറ്റുപാടുകൾ ഉണ്ടങ്കിലേ ഒരു വ്യക്തിക്ക് ജീവിക്കാനാകൂ. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് നല്ല ചുറ്റുപാടുകൾക്ക് പകരം ചീത്ത ചുറ്റുപാടുകളാണ്അവകാശപ്പെടാനുള്ളത്. നാം മറന്നുപോയ ഒന്നാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം എപ്പോഴെങ്കിലും സമയം കണ്ടെത്താറുണ്ടോ? നാം ജീവിക്കുന്ന പരിസ്ഥിതി നമ്മുടെ അമ്മയാണ് എന്നതിൽ രണ്ടു പക്ഷമില്ല. നാം ഓരോ തവണയും പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ നമ്മുടെ അമ്മയാണ് നാം നശിപ്പിക്കുന്നത്. പ്രകൃതിരമണീയയുടെ പിള്ളത്തൊട്ടിലായ ഐശ്വര്യത്തിന്റെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന കേരളം ആണല്ലോ നമ്മുടെ ജന്മനാട്. എന്നാൽ ഇന്ന് കേരളത്തിലെ ഈ ഭംഗിയും ഐശ്വര്യവും എല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. വലിച്ചെറിയപ്പെട്ട ഒരു ചവറുകൊട്ടയായി മാറിയിരിക്കുന്നു ഇന്ന് കേരളം. എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. പരിസ്ഥിതിപ്രശ്നങ്ങൾരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യരായ നമ്മുടെ ആലോചനയില്ലാത്ത പ്രവർത്തികൾ മൂലമാണ് പരിസ്ഥിതി നശിക്കുന്നത്. പലയിടത്തുനിന്നും ഇന്ന് കുന്നുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കുന്നുകളാണ് കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പ്രൗഢഗംഭീരം ആകുന്നത്. ആ കുന്നുകൾ ഇല്ലാത്ത കേരളത്തെപറ്റി നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ കേരളത്തിൽ ധാരാളം നീലക്കാടുകൾ ഉണ്ടായിരുന്നു. ഇന്ന് പുതിയ കെട്ടിടങ്ങൾ പടുത്തുയർത്താനും മനുഷ്യന്റെ സ്വാർത്ഥതയ്ക്കുംവേണ്ടി അവയെ ഇല്ലാതാക്കിയിരിക്കുന്നു. വനം എന്നത് ധാരാളം വന്യമൃഗങ്ങളുടെ വാസസ്ഥലമാണ്. അപ്പോൾ വനത്തെ ഇല്ലാതാകുമ്പോളാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. എല്ലാ വർഷവും ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിക്കുകയാണല്ലോ. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുവനായി 1972 മുതൽ ഐക്യരാഷ്ട്രസഭ ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം" വായു മലിനീകരണം തടയുക" എന്നതാണ്. വായു മലിനീകരണം കൂടുതൽ ആയ ഒരു കാലഘട്ടമാണിത്. ഈ അടുത്ത കാലത്ത് ഡൽഹിയിൽ ഉണ്ടായ സംഭവം തന്നെ ഇതിനൊരുദാഹരണമാണ്. വനനശീകരണത്തിലൂടെയും, വായു മലിനീകരണത്തിലൂടെയും നമ്മെ കാത്തിരിക്കുന്നത് ആഗോളതാപനം എന്ന മഹാവിപതാണ്. ആയതിനാൽ, നമ്മുടെ കേരളത്തെയെങ്കിലും മാലിന്യ വിമുക്തമാക്കാൻ നമ്മുക്ക് കഴിയട്ടെ. ഇനി നാം ഓരോരുത്തവരുടെയും മുദ്രാവാക്യം "ഹരിതകേരളംസുന്ദരകേരളം"എന്നതാട്ടെ.
*ശുചിത്വം നമ്മുടെ ജീവിതം ഇന്ന് വൃത്തിഹീനമായ ചുറ്റുപാടുകളിൽ ആണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്നതാണ് രോഗങ്ങൾ. ഇന്ന് പകർച്ചവ്യാധികൾ ഏറെ വ്യാപിക്കുന്നു. ഇതിന് പിന്നിലും വൃത്തിഹീനമായ സാഹചര്യങ്ങൾ തന്നെയാണ്. വൃത്തിയില്ല എന്നതാണ് മലയാളികളായ നമ്മുടെ ഏറ്റവും വലിയ കുഴപ്പം. എത്ര പഠിച്ചാലെന്താ വൃത്തി ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം? വിദ്യാർത്ഥികളായ നമ്മളിൽ കുറെ നല്ല ശീലങ്ങൾ ഉണ്ടാകണം. അവയിൽ ഏറ്റവും മുഖ്യമായ ഒന്നാണ് ശുചിത്വ അവയിൽ ഏറ്റവും മുഖ്യമായ ഒന്നാണ് ശുചിത്വശീലം എന്നത്. വൃത്തിഹീനമായ സാഹചര്യങ്ങൾക്ക് വളർത്തിയെടുക്കാൻ കഴിയുന്നതാണ് രോഗങ്ങൾ, അപ്പോൾ വൃത്തിയും വെടിപ്പുമുള്ള സാഹചര്യങ്ങൾക്ക് രോഗമില്ലാത്ത അവസ്ഥ വളർത്തിയെടുക്കാൻ കഴിയും." ചൊട്ടയിലെ ശീലം ചുടല വരെ" എന്ന് കേട്ടിട്ടില്ലേ. അതുകൊണ്ടുതന്നെ നാം ഏറ്റവുമാദ്യം ശീലിച്ച എടുക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക, രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയായി തേക്കുക, വൃത്തിയുള്ളതും അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. ഇവയെല്ലാമാണ് വ്യക്തിശുചിത്വത്തിന്റെ പ്രാഥമിക ഘട്ടങ്ങൾ. ഇനി പരിസര ശുചിത്വം നാം മാത്രം വൃത്തിയായി ഇരുന്നാൽ പോരാ നമ്മുടെ പരിസരം വൃത്തിയായിരിക്കണം. വൃത്തിയും വെടിപ്പുമുള്ള പരിസരത്തു നിന്നാണ് ഒരു നല്ല വിദ്യാർത്ഥിയെ വാർത്തെടുക്കുന്നത്. നമ്മുടെ വീടും പരിസരവും എന്നും അടിച്ചുവാരി വൃത്തിയാക്കുക. വൃത്തികേടായ പരിസരത്തു നിന്നാണ് ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം പോലുള്ള മാരകമായ രോഗങ്ങൾ പടരുന്നത്. ഇതിനെ തടയാൻ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇങ്ങനെ ഒരു രീതിയിൽ പോകുവാ ആണെങ്കിൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻകഴിയും " ശുചിത്വ കേരളം സുന്ദര കേരളം " എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
*രോഗപ്രതിരോധശേഷി നമുക്കും വേണ്ട ഒരു പ്രധാന ഘടകമാണ് രോഗപ്രതിരോധശേഷി. രോഗപ്രതിരോധ ശേഷിയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് പ്രകൃതിദത്ത രോഗപ്രതിരോധശേഷിയും, രണ്ടാമത്തേത് കൃത്രിമ രോഗപ്രതിരോധശേഷിയും എന്ന്. പ്രകൃതിദത്ത രോഗപ്രതിരോധശേഷി യെ കുറിച്ച് പറയുകയാണെങ്കിൽ: നമ്മുടെ ജന്മ സമയത്ത് നമുക്ക് ലഭിക്കുന്നതാണ് പ്രകൃതിദത്ത രോഗപ്രതിരോധശേഷി. ഇനി കൃത്രിമ രോഗ പ്രതിരോധശേഷിയെകുറിച്ച് പറയുകയാണെങ്കിൽ :കുത്തിവെപ്പുകടെ സഹായത്തോടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനെ കൃത്രിമ രോഗപ്രതിരോധശേഷി എന്ന് പറയുന്നു. ശ്വേത രക്തകോശങ്ങളാണ് നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ഘടകം. ഇപ്പോൾ കൊറോണ വൈറസ് ലോകമൊട്ടാകെഭീതിപകർന്നിരിക്കുകയാണല്ലോ? ഈഅവസരത്തിൽ നമുക്ക് രോഗപ്രതിരോധശേഷി അത്യന്താപേക്ഷിതമാണ്. കൈകൾ എപ്പോഴും സോപ്പും ഹാൻ വാഷും ഉപയോഗിച്ച് കഴുകുക, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്കുകൾ ധരിക്കുക, ദേഹത്ത് അണുക്കൾ കയറുന്നത് തടയുക അങ്ങനെ നമുക്ക് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ എന്ന പേരിൽ പല കമ്പനികളുടെയും പല മരുന്നുകൾ ലഭ്യമാണ്. എന്നാൽ അവൻ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കുകയാണ്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ ചക്കയും, മാങ്ങയും, ഇഞ്ചിയും, താളും, തകരയും എല്ലാമാണ് രോഗപ്രതിരോധശേഷി തലയും എല്ലാമാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിത്. " രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്" ഈ ചൊല്ല് പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ രോഗപ്രതിരോധശേഷി കഴിയും. ആയി ജല വ്യാജ മരുന്നുകളുടെ പിന്നാലെ പോയി രോഗപ്രതിരോധശേഷിയെ നശിപ്പിക്കാതെ രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും പിന്നാലെ പോകുവിൻ. എല്ലാവരും ഈ ലോക ഡൗൺ സമയത്ത് ശുചിത്വം പാലിച്ച്, വീടും, പരിസരവും വൃത്തിയായി സൂക്ഷിച്ച് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതോടൊപ്പം സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ച് കൊറോണയെ തച്ചുടയ്ക്കാൻ നമ്മുക്ക് ഓരോരുത്തവർക്കും കഴിയട്ടെ.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം