എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിപരിപാലനം നാളേയ്ക്കായി
പരിസ്ഥിതിപരിപാലനം നാളേയ്ക്കായി
ഭൂമി എത്ര മനോഹരമായ പദം.എന്നാൽ ആ പദത്തിനു പൂർണ്ണ വിരാമമിടുന്ന തരത്തിലാണ് ഇന്ന് ഭൂമിയിലെ ഒരോ മനുഷ്യന്റെയും പ്രവർത്തി .കോടാനുകോടി സസ്യജാലങ്ങളുടെ ആവാസകേന്ദ്രമായ പ്രകൃതി ഇന്ന് അതിന്റെ ഒരു സൃഷ്ടിയായ മനുഷ്യ൯ കാരണം അല്പാല്പമായി നശിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ആവാസവ്യവസ്ഥയ്ക്കു ഭീഷണിയായി മനുഷ്യന്റെ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. എത്ര മനോഹരമായിരുന്നു നമ്മുടെ പരിസ്ഥിതി .എവിടെ നോക്കിയാലും പച്ചപ്പു മാത്രം .കവികൾ പോലും പരിസ്ഥിതി സൗന്ദര്യത്തിൽ പേന എടുക്കാ൯ മറന്നു പോയ കാലം .കാടും മരങ്ങളും പുഴകളും മലകളുമൊക്കെയായി നൃത്തം വച്ചിരുന്ന ആ കൊച്ചു സുന്ദരി ഇന്നു എങ്ങോ ഓടി പോയിരിക്കുന്നു .അന്നു പ്രകൃതി സൗന്ദര്യത്തിന്റെയും പരിസഥിതി മനോഹര്യതയുടെയും ഗ്രാഫ് എന്നും മുകളിൽ തന്നെയായിരുന്നു. പിന്നെപ്പോഴൊ അതിന്റെ സൃഷ്ടി തന്നെയായ മനുഷ്യന്റെ അതിരൂക്ഷമായ ഇടപെടൽ മൂലം ആ ഗ്രാഫ് മെല്ലെ താഴ്ന്നുതുടങ്ങി.പരിസ്ഥിതി എന്നു കേട്ടാൽ തന്നെ പേന എടുത്തിരുന്ന കവികൾക്കു പകരം ,മൂക്കു പൊത്തുന്ന പുതിയ കവികൾ ജനിച്ചിരിക്കുന്നു . ആകെ മലിനമായ പരിസ്ഥിതിയിൽ നിന്നു ഇന്നു ദുർഗന്ധം വമിക്കുന്നു.എല്ലാത്തിനും കാരണം മനുഷ്യ൯ തന്നെയാണ്. മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി അവ൯ ഇരിക്കുന്ന കൊ൩ു മുറിക്കുകയാണ്.അതിലൂടെ ഭൂമിയും മനുഷ്യനും തമ്മിലുള്ള അത്മബന്ധത്തിന്റെ പൊക്കിൾകൊടി ബന്ധം എന്നെന്നെക്കുമായി മുറിച്ചുമാറ്റപ്പെടുകയാണ്. ആ ദിവസം മനുഷ്യ൯ എന്നെന്നെക്കുമായി നശിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.പ്രകൃതി എത്ര തന്നെ കനിഞ്ഞു ആ കൊ൩ുവീണ്ടും തളിരിടാ൯ ശ്രമിച്ചാലും മനുഷ്യ൯ വീണ്ടും വീണ്ടും തന്റെ ആയുധത്തിന്റെ മൂർച്ച കൂട്ടി കൊണ്ടിരിക്കും. ഒരോ പ്രകൃതി ദുരന്തങ്ങൾക്കശേഷവും പ്രകൃതി തന്റെ സൗന്ദര്യത്തിന്റെ ഗ്രാഫ് മെല്ലെ ഉയർത്താ൯ ശ്രമിക്കു൩ോഴേക്കും മനുഷ്യ൯ അതിനെ പിന്നെയും വെട്ടിതാഴ്ത്തികൊണ്ടേയിരിക്കുന്നു. അതിനു പ്രധാന കാരണം തന്നെ പ്രകൃതി നല്കുന്ന കനിവാണ് .ഈ കനിവ് ചൂഷണം ചെയുന്ന ഇന്നത്തെ മനുഷ്യർ പ്രകൃതിയിൽ നിന്ന് എത്രയോ അകലെ ആയിരിക്കുന്നു . ജീവിക്കുവാനുളള സ്വാതന്ത്രം നമുക്കു അനുവദിച്ചിരിക്കുന്നപോലെ മറ്റെല്ലാ ജീവികൾക്കും ഉണ്ടെന്ന സത്യം എന്തു കൊണ്ടു മനുഷ്യ൯ മറന്നുപോകുന്നു .ഭൂമിയിൽ ആനയ്ക്കും ഉറു൩ിനും ഒരേ സ്ഥാനം ആണു ഉള്ളതു .ഭൂമി വലിപ്പത്തിന്റെ പട്ടിക തരം തിരിച്ചല്ല അതിന്റെ ഓരോ സൃഷ്ടിയെയും പരിപാലിക്കുന്നതു എന്ന യാഥാർത്ഥ്യമാണ് മനുഷ്യ൯ തിരിച്ചറിയേണ്ടതും അനുസരിക്കണ്ടേതും. പണം കൊടുത്താൽ എന്തും ലഭിക്കും എന്നു സ്വപ്നം കാണുന്ന , ഇന്നത്തെ മനുഷ്യർ പണം കൊടുത്തു പുതിയൊരു ഭൂമിയെത്തന്നെ വാങ്ങാ൯ കഴിയുമെന്നു വിചരിക്കുന്നതു അബദ്ധം പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുളള ഒരു നിക്ഷേപശാലയായും, ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചു എടുക്കുവാനുളള ഖനന കേന്ദ്രമായും കണക്കാക്കുന്ന മനുഷ്യ മനസിനു തീർച്ചയായും ഒരു നവോത്ഥാനം ആവശ്യമാണ്. ഒരു സുനാമിയോ വെളളപ്പൊക്കമോ വരു൩ോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല .വേണ്ടതു എന്നും മനസിൽ കുടി കൊളളുന്ന പരിസ്ഥിതിക ബോധമാണു .ഒരു മരം നശിപ്പിക്കു൩ോൾ പത്തു പുതിയ തൈകൾ നടണമെന്ന ബോധം പണ്ടു ഭൂമിയിൽ പാദസ്പർശം നടത്തിയിരുന്നതു ക്ഷമാപണത്തോടെയാണ്. ആ വിനയവും ലാളിത്യവും തിരിച്ചു വരണം. പ്രകൃതി സംരക്ഷണത്തിനായി ജീവ൯ ബലി അർപ്പിച്ചവരെ നമുക്കറിയം .ഭൂമി നാളേക്കും എന്നേക്കും വേണ്ടി ഉളളത് എന്ന സങ്കല്പത്തിൽ പ്രവർത്തിക്കന്നവരുടെ യത്നത്തിൽ നമുക്കും പങ്കു ചേരാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം