എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്/അക്ഷരവൃക്ഷം/ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..
ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..
ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ ഉടനീളം അംഗീകരിക്കേണ്ട ഒന്നാണ്. ഗ്രീക്ക് പുരാണത്തിൽ നിന്നുമാണ് ഹൈജീൻ എന്ന വാക്കിന്റെ ജനനം. ശുചിത്വം എന്ന വാക്ക് ആരോഗ്യം , വൃത്തി , വെടിപ്പ് എന്നിവ ഒത്തുചേർന്നുതാണ്. ശുചിത്വവുമായി ബന്ധപ്പെട്ട് രാജൃത്ത് ഉടനീളം അനവധി പദ്ധതികൾ ജനപങ്കാളിത്തത്തിലൂടെ സർക്കാർ ആവീഷ്കരിച്ചു വരുന്നു. എന്നാൽ രാജൃത്ത് ഉണ്ടാകുന്ന രോഗികളുടെ വർധനയ്ക്കു കാരണം ഈ ശുചിത്വം ഇല്ലായിമ തന്നെയാണ്. ശുചിത്വം പല തരത്തിലുണ്ട്. അതിലൊന്നാണ് തീർച്ചയായും നാം പാലിക്കേണ്ട വൃക്തി ശുചിത്വം. അതിനു ചില ഉദാഹരണങ്ങൾ ഞാൻ പറയാം. • കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക് രോഗങ്ങൾ , വിരകൾ ,ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ് കോവിഡ് വരെ ഒഴിവാക്കാം. • പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം,വിരലുകളുടെ ഉൾവശം നന്നായി കഴുകേണ്ടതാണ്. ഇതുവഴി കോറോണയേയും മറ്റു രോഗങ്ങളും തടയാനാകും. തുടങ്ങിയവ................... ഇത്തരം വൃക്തി ശുചിത്വത്തിലൂടെ ആണ് ഒരു വലിയ പരിസ്ഥിതി ശുചിത്വം ഉണ്ടാകുന്നത്. അതിലൂടെ വലിയ ഒരു സമൂഹവും , അതിലൂടെ വലിയ ഒരു രാജൃവും... ഈ കൊറോണാ കാലത്ത് ശുചിത്വത്തിലൂടെ അല്ലാതെ നമ്മുക്ക് ഒരിക്കലും അതിനെ അതിജീവിച്ച് പിന്തളളാൻ സാധിക്കില്ല. അതുകൊണ്ട് ശുചിത്വത്തിലൂടെ നമ്മളേയും, നമ്മുടെ കുടുംബത്തേയും, നമ്മുടെ സമൂഹത്തേയും, അങ്ങനെ ഒരു കൊച്ചു കേരളം വഴി ഒരു വലിയ ഇന്ത്യയേയും നമ്മുക്ക് കൈ പിടിച്ച് ഉയർത്താം . ' നമ്മൾ മലയാളികളാണ് , നമ്മൾ പ്രതിരോധിക്കും , നമ്മൾ അതിജീവിക്കും. ഒരു നല്ല നാളേയ്ക്കായി........'
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം