Schoolwiki സംരംഭത്തിൽ നിന്ന്
വികൃതിയായ കുട്ടി
രാമു മഹാ വികൃതിയായ കുട്ടി ആയിരുന്നു. അനിയത്തി വീട്ടിൽ നട്ടുവയ്ക്കുന്ന ചെടികളെ പിഴുത് ദൂരെ എറിയുമായിരുന്നു. അമ്മ തല്ലാൻ വിളിച്ചാൽ ഓടി ഒളിക്കും. എന്നും മരങ്ങളിൽ കയറി അതിന്റെ ചില്ലകളെല്ലാം ഒടിച്ചു താഴെ ഇടുന്നതാണ് അവന്റെ പ്രധാന വിനോദം.
അങ്ങനെ ഒരു ദിവസം ഒരു വേപ്പിന്റെ മുകളിൽ കയറി അതിന്റെ ചില്ല ഒടിക്കാൻ ശ്രമിച്ചപ്പോൾ ചില്ലയൊടൊപ്പം അവനും താഴെ വീണു. അവൻ പതുക്കെ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ ആരോ അവനെവിളിക്കുന്നതു പോലെ തോന്നി. അവൻ വിളി കേട്ട ദിക്കിലേക്ക് നോക്കിയപ്പോൾ അവൻ ഒടിച്ച ചില്ല ആണ് അവനെ വിളിച്ചത്. അവൻ അത്ഭുതത്തോടെ നോക്കി. അവന്റെ നോട്ടത്തിന്റ അർഥം മനസിലാക്കിയ ചില്ല പറഞ്ഞു ഞങ്ങളെ എന്തിനാ നീ ഉപദ്രവിക്കുന്നത് ഞങ്ങൾ നിങ്ങൾ മനുഷർക്ക് എന്ത് ദ്രോഹമാണ് ചെയ്തത്. പകരം ഞങ്ങൾ നിങ്ങൾക്ക് ചെയ്യുന്നത് എന്തെല്ലാം പുണ്യങ്ങളാണ്. വെയിലിന്റെ തീക്ഷ്ണത അകറ്റാൻ തണൽ നല്കുന്നു. കഴിക്കാൻ ഫലങ്ങൾ നല്കുന്നു. വീട് നിർമ്മിക്കാൻ ഞങ്ങളുടെ ദേഹം നല്കുന്നു. നിങ്ങൾ ശ്വസിക്കുന്ന ഓക്സിജൻ നല്കുന്നത് ഞങ്ങളാണ്. നിങ്ങൾ ഉപയോഗിക്കുന്ന മേശ, കസേര, കട്ടിൽ ഇവയെല്ലാം ഞങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഞങ്ങൾ ഉള്ളത് കൊണ്ടാണ് മഴ പെയ്യുന്നത്. മണ്ണൊലിപ്പ് തടയുന്നതും ഞങ്ങൾ ആണ്. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് വേണ്ടിയുള്ള ഔഷധങ്ങളും ഉണ്ടാക്കുന്നു.
ഇത് കേട്ട താൻ ചെയ്ത തെറ്റ് മനസിലായി. മോനെ എന്നുള്ള വിളി കേട്ട് നോക്കിയപ്പോൾ തന്നെ പിടിച്ചു കുലുക്കുന്ന അമ്മയെയും അനിയത്തേയും ആണ് കണ്ടത്. ഉടനെ അനിയത്തിയോട് പറഞ്ഞു. രാധേ ഇനി നമുക്ക് ഒരുമിച്ചു ചെടികൾ നടാം...
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|