എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/പാഠം ഒന്ന്. പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ജീവിതം

സ്കൂൾ തുറക്കുന്നതിനു മുൻപേ നമ്മൾക്ക് ക്ലാസ്സുകൾ ആരംഭിക്കാം. പാഠം ഒന്ന് പ്രകൃതി തന്നെ ആവട്ടെ. നമ്മൾ മലിനമാക്കുകയും വെട്ടി നശിപ്പിച്ചും വെച്ചിരുന്ന പ്രകൃതി ഇപ്പോൾ സ്വയം ചികിത്സയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പതിനെട്ടാം നൂറ്റാണ്ടിൽ വസൂരിയും പത്തൊമ്പതാം നൂറ്റാണ്ടിൽ കോളറ ആയും മഹാ വ്യാധികൾ ഈ ഭൂമുഖത്ത് ഉണ്ടായി. ആധുനിക സയൻസിനെ കണ്ടു പിടുത്തം ആയി. വാക്സിനേഷനും ആന്റിബയോട്ടിക് മരുന്നുകളും. എത്തിയപ്പോൾ അതൊക്കെ പഴങ്കഥയായി മാറി. ഇരുപതാം നൂറ്റാണ്ടുമുതൽ മനുഷ്യരാശിയെ കൂടുതൽ അലട്ടുന്നത് വൈറസുകൾ സൃഷ്ടിക്കുന്ന രോഗങ്ങൾ 1918- ലെ എച്ച് വൺ എൻ വൺ മാരകമായിരുന്നു ഇത് പ്ലേഗ് കൊന്നത് നേക്കാൾ മനുഷ്യരെ നശിപ്പിച്ചിട്ടുണ്ട്. കൊറോണ കാലം നമ്മെ എന്തു പഠിപ്പിച്ചു. സമ്പത്തിനും, പരിഷ്കാരത്തിനു, ജാതി മതങ്ങൾക്കും, ദേശ അതിർത്തി കൾക്കും ഒന്നും, കൊറോണ യെ തടഞ്ഞുനിർത്താൻ ആയില്ല. വൻശക്തികൾ എന്ന് അഹങ്കരിച്ചിരുന്ന രാഷ്ട്രങ്ങൾ പോലും, കൊറോണ ഉയർത്തിയകൊടുങ്കാറ്റിനു മുന്നിൽ നിന്നു വിറച്ചു. മഹാമാരികൾ ക്ക് മുന്നിൽ. ശാസ്ത്രീയമായ പരിഹാരങ്ങൾ മാത്രമേയുള്ളൂ. നിരന്തരമായ അന്വേഷണങ്ങളും, പഠനങ്ങളും പ്രകൃതിയെ കുറിച്ചുള്ള തിരിച്ചറിവുകളും ആണ് പരിഹാരം. ഈ പ്രകൃതി പാഠത്തിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനും തിരുത്താനും കഴിയണം.

ഗോകുൽ കൃഷ്ണ,
6 എസ്.കെ.എം.എച്ച്.എസ്സ്.എസ്സ്, കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം