എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
== പ്രവേശനോത്സവം 2026-27 ==
ഭരണങ്ങാനം എസ് .എച്ച് .ജി .എച്ച് .സ്കൂളിൽ 2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 11 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. മുൻ സ്കൂൾ മാനേജർ സി. ആനി കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി സുധാ ഷാജി ഉദ്ഘാടനം ചെയ്ത സംസാരിച്ചു. ശ്രീ തോമസ് കിഴക്കേക്കര , ചെയ്‌സ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകി. ==
ജൂൺ 5 പരിസ്ഥിതി ദിനം
ഭരണങ്ങാനം എസ്. എച്ച്. ജി എച്ച് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി നടത്തി. യു.പി,എച്ച്.എസ് വിഭാഗത്തിലെ കുട്ടികൾക്ക് പോസ്റ്റർ മത്സരം, മെഗാ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.പരിസ്ഥിതി ദിന പ്രതിജ്ഞ പ്രതിജ്ഞ ചൊല്ലുകയും പ്രസംഗം അവതരിപ്പിക്കുകയും കവിത ആലപിക്കുകയും ചെയ്തു കൊണ്ട് മനുഷ്യൻ പരിസ്ഥിതിയുടെ ഭാഗമാണെന്ന് ബോധ്യം കുട്ടികളിലുണർത്തി.