എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ എന്ന സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ എന്ന സ്നേഹം

       അപ്പോഴായിരുന്നു അവൾക്ക് അവളുടെ തെറ്റ് മനസിലായത്. അമ്മയ്ക്ക് നേരെ കാണിച്ച അവഗണനയെ. എന്നാൽ ഇന്നെല്ലാം നഷ്ടമായി . അമ്മ മരിച്ചിരിക്കുന്നു . രാമുണ്ണിയേട്ടൻ കുറച്ചു നേരത്തെ ഇതെല്ലാം അറിയിച്ചിരുന്നെങ്കിൽ. .... അവൾക്ക് അത് അക്ഷന്തവ്യമായിരുന്ന അപരാധമായി തോന്നില്ലായിരുന്നു. തനിക്ക് ഭർത്താവും ജോലിയും ഇത്രയും പ്രൗഡിയുള്ള ജീവിതത്തമാക്കെയായപ്പോൾ തന്റെ നാട്ടിൻ പുറവും ഗ്രാമീണ ജീവിതവുമെല്ലാം മറന്നു.
       അമേരിക്കയിൽ ഭർത്താവിനോടൊപ്പം പോയതിൽ പിന്നെ അമ്മ എന്ന സ്നേഹത്തെ തന്നെ മറന്നു. അമ്മയാണെങ്കിൽ ഓരോ നിമിഷവും തന്നെക്കുറിച്ചുള്ള വ്യാകുലതകൾ മാത്രമായിരുന്നു. അമ്മയ്ക്കെന്നും തന്നെ കണ്ടിരിക്കണമെന്നായിരുന്നു എങ്കിൽ തന്റെ തിരക്കിൽ അമ്മ അതിനൊന്നും ശാഠ്യം പിടിക്കുകയില്ല. ഭർത്താവിനാണെങ്കിൽ നാട്ടിൻ പുറവും അമ്മയും ഒന്നും ഇഷ്ടമല്ല .അതിനാൽ തന്നെ അവളും ഭർത്താവിന്റെ താൽപര്യത്തിൽ ജീവിക്കാൻ തീരുമാനിച്ചു.നാട്ടിൽ അഥവാ പോയാൽ തന്നെ ഒരു ദിവസം പോലും അമ്മയോടൊപ്പം ചിലവഴിക്കാൻ താൽപര്യം ഉണ്ടായിരുന്നാൽ പോലും ഭർത്താവിനൊത്ത് ജീവിക്കാൻ അമ്മ എന്ന സ്നേഹത്തെ തന്നെ മറക്കാൻ തീരുമാനിച്ചു വല്ലപ്പോഴും ഉള്ള ഫോൺ വിളിയും ഇല്ലാതായി.
അവൾക്ക് അമ്മയെ കാണുവാൻ താൽപ്പര്യം ഉണ്ടായിരുന്നു.അമ്മയുടെ കാര്യം പറഞ്ഞാൽ ഭർത്താവും അവളും തമ്മിൽ കലഹമാകും. ഭർത്താവ് അവളെ പുച്ഛിക്കും . ഒരിക്കൽ അമ്മയുടെ കാര്യം പറഞ്ഞപ്പോഴേയ്ക്കും പണത്തിനോടുള്ള സ്വാർത്ഥതയുള്ള അയാൾ അവളെ തല്ലാൻ പോലും മടിക്കാതിരുന്നില്ല .
          അത്രയ്ക്കും ദുഷ്ടനായി തീർന്നിരുന്നു അയാൾ. മദ്യപിച്ചു വന്ന സമയത്ത് അയാൾ അവളെ ഒരു പാട് പരിഹസിച്ചു. അമ്മയെ ഒരു പാട് അപമാനിച്ചു. എന്നാൽ അവൾക്ക് അത് സഹിക്കാതെ വന്നപ്പോൾ അവളും അയാൾക്ക് നേരെ ചീത്ത പറഞ്ഞു. എന്നാൽ സ്വയബോധമില്ലാത്ത അയാൾ അവളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. അവൾ എങ്ങനെയൊ അയാളിൽ നിന്ന് രക്ഷപ്പെട്ടു. മുറിക്കുള്ളിൽ പോയി വാതിലടച്ചിരുന്നു. അയാൾ അവിടെ ബോധരഹിതനായി കിടന്നു.നേരം പുലരുമ്പോഴേയ്ക്കും അവൾ അമ്മയെ കാണാനായി തിരിച്ചു.
          എന്നാൽ, വീട്ടിലെത്തുമ്പോൾ തന്നെ വീട് വിജനമായിരുന്നു. രാമുണ്ണിയേട്ടനെയാണവൾ കണ്ടിരുന്നത്. കണ്ടപ്പോഴേ രാമുണ്ണിയേട്ടൻ അവളുടെ കൈക്കുപിടിച്ചു കരഞ്ഞു. അപ്പോഴാണ് അവൾക്കത് മനസ്സിലായത്, അമ്മ മരിച്ചു പോയിരുന്നുയെന്ന്. അവളുടെ വാക്കുകൾ ഇടറി.. ഇത്രയും കാലം ആരും അറിയിച്ചില്ലല്ലോ!!!! മരിച്ച അമ്മയ്ക്കു ബലി കൊടുക്കണമെന്നു പറഞ്ഞ് പോലും ആരും വിളിച്ചില്ലല്ലോ!!!!
          അപ്പോഴാണ് രാമുണ്ണിയേട്ടൻ പറഞ്ഞത് താൻ അവളുടെ ഭർത്താവിൻ വിവരം അറിയിച്ചിരുന്നെന്നും ഭർത്താവ് അവളെ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും. ഇതെല്ലാം കേട്ടപ്പോൾ തന്നെ അവളുടെ മാനസികാവസ്ഥ വളരെ മോശമായി തീർന്നു. അവളുടെ വാക്കുകൾ അവസാനമായി ഇടറി. അത് അവളെ മാനസീകമായി തളത്തി.അമ്മയെ മാത്രമല്ല ഈ ലോകത്തെ തന്നെ അവൾ മറന്നു.അവൾ ഒരു ഭ്രാന്തിയെപ്പോലെ അനങ്ങാതെ നിന്നു....

വിജിത ബി
10 A എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ