എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
11-09-2024 | 23066 |
കൈറ്റ് മാസ്റ്റർ/ മിസ്‌ട്രസ്സ്
1 .രശ്‌മി എസ്
2 . ബിന്ദു പി കെ
ലിറ്റിൽ കൈറ്റ്സ് ബാച്ച് 1
- എം യു കാർത്തിക് കൃഷ്ണ
- ശ്രീഹരി ബിബിൻ
- സിദ്ധാർത്ഥ് ആർ മഹേശ്വർ
- ആദിദേവ് ബിജു
- അദ്വൈത് ദിലീപ്
- കെവിൻ സ്കറിയ
- യദുകൃഷ്ണൻ പി ആർ
- സന്ദീപ് ബാബു
- അഷ്ടജ് പ്രസാദ്
- അഗ്നിവേഷ് പി മധു
- മുഹമ്മദ് സഹൽ കെ എൻ
- ഹെനിൻ കെ ഷിബു
- ശിവ കെ സജീഷ്
- ആദർശ് എം എസ്
- അനശ്വർ പി എ
- പ്രവാഹ് പ്രശാന്ത്
- ജോൺ ഫ ബിജു
- അർജുൻ ടി എസ്
- ആദിത്യൻ സി അനിൽ
- മുഹമ്മദ് ഹാഫിസ് വി എച്ച്
- സഞ്ജയ് ആർ
- അഭിനവ് രതീഷ്
- ധ്യാൻ ദിനേഷ്
- സായൂജ് കൃഷ്ണ
പ്രവേശനോത്സവം
പാലിശ്ശേരി എസ് .എൻ .ഡി .പി.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് ,വാർഡ് മെമ്പർ ,സ്കൂൾ പ്രിൻസിപ്പാൾ ,OSA പ്രസിഡന്റ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷികൾ അവതരിപ്പിക്കാൻ അവസരമൊരുക്കിഅക്ഷരദീപം തെളിയിച്ച് കുട്ടികൾ ക്ലാസ് ടീച്ചറോടൊപ്പം പഠനം ഒരു ഉത്സവമാക്കാൻ അവരുടെ ക്ലാസ്സിലേക്ക് യാത്രയായി.രക്ഷിതാക്കൾക്ക് ഷീന ടീച്ചർ PARENTAL AWARENESS ക്ലാസ് നൽകി .
മോട്ടിവേഷൻ ക്‌ളാസ്സ്
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു. 7:31 PM
ജൂൺ 5 പരിസ്ഥിതി ദിനം
പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അന്നമനട സർവീസ് സഹകരണ ബാങ്കിൻറെ ഹരിതം -സഹകരണം 2024 ന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയുണ്ടായി. സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ടി എസ് ദിലീപൻ, വൈസ് പ്രസിഡൻറ് ശ്രീ പി കെ തിലകൻ /സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി ,ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.സ്കൂളിലെ പോഷകപ്പച്ച ഇലക്കറി തോട്ടം സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി അവർകൾ നിർവഹിച്ചു.NCC,SPC,JRC,ECO CLUB എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.ഉച്ചയ്ക്ക് ശേഷം എംഇഎസ് അസ്മാ ബി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആൻഡ് റിസർച്ച് ഗൈഡ് ആയ ഡോക്ടർ അമിതാബച്ചൻ പരിസ്ഥിതി ദിന ക്ലാസ് എടുത്തു
വലിയ പെരുന്നാൾ
വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
2024 June 19
വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.
പി.എൻ.പണിക്കർ -
കേരളത്തിന്റെ സാംസ്കാരികരംഗത്തെ പിതാവ്.
അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക്
മലയാളിയെ കൈപിടിച്ചു നടത്തിയ,
കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവാണ് പി.എൻ.പണിക്കർ.
പുതുവായിൽ നാരായണ പണിക്കർ എന്നാണ് പൂർണ്ണ നാമധേയം.
കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നതുപോലെ പുസ്തകങ്ങളും നൽകണമെന്ന് മലയാളികളെ പഠിപ്പിച്ച അക്ഷരഗുരുവാണ്.
'വായിച്ചു വളരുക' എന്ന സന്ദേശവുമായി
കേരളത്തിലെ വീടുവീടാന്തരം കയറിയിറങ്ങിയ അദ്ദേഹം പുസ്തകങ്ങളുടെ വിശാലമായലോകം
മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
കൃഷി, പുസ്തക കോർണർ, കുടുംബപാരായണപദ്ധതി, ജയിൽ ലൈബ്രറി സർവീസ്, ജയശങ്കർ സ്മാരക അവാർഡ് എന്നിവയിലൂടെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ
വിപുലീകരണത്തിന് അദ്ദേഹം യത്നിച്ചു. ഈ ശൈലി മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയായി.
ലൈബ്രറികളുടെ ഗ്രാന്റ് കൂട്ടിയതും
കെട്ടിട ഗ്രാന്റ്, ലൈബ്രേറിയന്മാർക്ക് അലവൻസ് എന്നിവ നൽകാൻ കഴിഞ്ഞതും അദ്ദേഹത്തിൻ്റെ വലിയ നേട്ടങ്ങളാണ്. ലൈബ്രേറിയന്മാർക്ക് ഹ്രസ്വകാല പരിശീലനം നൽകാനുള്ള പദ്ധതിയും പണിക്കർ നടപ്പാക്കി.
1972-ലും 1970-ലും 1985-ലും വായനാസംസ്കാരം വളർത്തുന്നതിനായി കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ അദ്ദേഹം പദയാത്ര നടത്തി.
1909 മാർച്ച് 1-ന് ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരിൽ ജനനം.
മലയാളം ഹയർ പരീക്ഷ പാസായശേഷം നീലംപേരൂർ മിഡിൽ സ്കൂൾ അദ്ധ്യാപകനായി. സ്വന്തം ഗ്രാമത്തിലെ സനാതനധർമ വായനശാലയിൽ നിന്നാണ് ഗ്രന്ഥശാലാപ്രവർത്തനം പണിക്കർ തുടങ്ങിയത്.
1938-ൽ സ്വന്തം ഗ്രാമത്തിൽ ചില സുഹ്യത്തുക്കളുടെ സഹായത്തോടെ തുടങ്ങിയ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ സ്ഥാപകസെക്രട്ടറിയായി.
1945-ൽ പണിക്കരുടെ ശ്രമഫലമായി പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വിളിച്ചു ചേർത്ത 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി
'തിരുവതാംകൂർ ഗ്രന്ഥശാലാസംഘം' എന്ന പ്രസ്ഥാനം തുടങ്ങി. അങ്ങനെ ഗ്രന്ഥശാലാ സംഘം പിറവിയെടുത്തു. 1947 മേയ് 27-ന് ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്‌തു.
1951 ജൂലൈയിൽ പബ്ലിക് ലൈബ്രറിയുടെ കോമ്പൗണ്ടിൽ സ്വന്തം കെട്ടിടത്തിൽ ഗ്രന്ഥശാലാസംഘം താമസമുറപ്പിപ്പിച്ചതോടെ സംഘത്തിന് സ്വന്തമായൊരു കെട്ടിടമെന്ന പണിക്കരുടെ ദീർഘകാലമായ ആഗ്രഹം സാധ്യമായി.
തിരുവതാംകൂർ കൊച്ചിയുമായി ലയിച്ചതോടെ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘവും കേരളം രൂപം കൊണ്ടതോടെ 1958-ൽ കേരള ഗ്രന്ഥശാലാസംഘമായി അതു മാറി.
1945 മുതൽ 1977 മാർച്ചിൽ സംഘം ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ട് കൺട്രോൾ ബോർഡിനെ അധികാരം ഏല്പിക്കുന്നതുവരെ അതിന്റെ തെരഞ്ഞെടുത്ത സെക്രട്ടറിയായിരുന്നു പണിക്കർ. കൺട്രോൾ ബോർഡിൻ്റെയും ആദ്യകാല സെക്രട്ടറിയും അദ്ദേഹമായിരുന്നു.
1948-ൽ ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ
'ഗ്രന്ഥാലോകം' മാസിക തുടങ്ങുന്നതിന്
മുൻകൈയെടുത്തു.
1970 നവംബർ-ഡിസംബർ മാസങ്ങളിൽ കാസർകോട് മുതൽ പാറശാലവരെ നടത്തിയ സാംസ്കാരിക ജാഥയിലൂടെ ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സാക്ഷരതാ പ്രവർത്തനത്തിനും പണിക്കർ രൂപം നൽകി. വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1971-ൽ മലപ്പുറത്തും അതിയന്നൂരിലും പ്രവർത്യുന്മുഖ സാക്ഷരതാപരിപാടി നടപ്പാക്കി. സാക്ഷരകേരളം, വാരികയും നവസാക്ഷരപുസ്തകങ്ങളും സംഘം പുറത്തിറക്കി. ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച ഈ പ്രവർത്തനങ്ങൾ സംഘത്തിന് 1975-ൽ
യുനെസ്കോയുടെ 'ക്രുപ്സ്കായ' പുരസ്കാരം ലഭിച്ചു.
1977-ൽ സംഘം സർക്കാർ ഏറ്റെടുത്തതോടെ
പണിക്കർ അനൗപചാരിക വിദ്യാഭ്യാസത്തിനും
സാക്ഷരതാപ്രവർത്തനത്തിനുമായി
'കാൻഫെഡി'ന് രൂപം നൽകി.
നിരവധി സർക്കാർ സമിതികളിൽ അദ്ദേഹം അംഗമായി.
പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കാൻഫെഡ് ന്യൂസ്, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപരായി.
1989-ലെ ലൈബ്രറീസ് ആക്ട് പ്രകാരം രൂപമാറ്റം വരുത്തിയ സംസ്ഥാന ലൈബ്രറി കൗൺസിൽ 1994 ഏപ്രിൽ മുതൽ കേരളത്തിലെ മുഴുവൻ ലൈബ്രറികളുടെയും നിയന്ത്രണം ഏറ്റെടൂത്തു. അതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിലവിൽ വന്നു.
രോഗശയ്യയിലാകുന്നതുവരെ അക്ഷരലോകത്ത്
പ്രവർത്തിച്ച പി.എൻ.പണിക്കർ 1995 ജൂൺ 19-ന് അന്തരിച്ചു.
കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനവും സാക്ഷരതാപ്രവർത്തനവും കടപ്പെട്ടിരിക്കുന്നത് പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ അക്ഷീണപ്രവർത്തനത്തോടാണ്. അരനൂറ്റാണ്ടിലേറെക്കാലം സാംസ്‌കാരികരംഗത്തു തിളങ്ങിനിന്ന പണിക്കർ കേരളത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിനു നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. ഗ്രന്ഥശാലാസംഘം, കാൻഫെഡ് എന്നീ പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക പരിസരം ആകെ മാറ്റിമറിച്ചു.
കേരളത്തിലങ്ങോളമിങ്ങോളമായി ഇന്ന് ഒമ്പതിനായിരത്തിലേറെ ഗ്രന്ഥശാലകളുണ്ട്. ഗ്രന്ഥശാലാസംഘം സ്ഥാപിക്കുന്നതിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം. അതിനെ ജനകീയാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട മാർഗവും നിർദേശവുമായി അദ്ദേഹം പ്രവർത്തിച്ചു. കൃത്യമായ തെരഞ്ഞെടുപ്പുകളും വാർഷികയോഗങ്ങളും നടക്കുന്ന ഗ്രന്ഥശാലാസംഘം പ്രവർത്തന രീതിയിൽ കേരളത്തിലെ ഇതര പ്രസ്ഥാനങ്ങൾക്ക് മാതൃകയാണ്.
ഇന്ന് കേരളത്തിൽ രണ്ടരക്കോടിയിലേറെപ്പേർ ലൈബ്രറികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മലയാളക്കരയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ കേരളം ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്. ഈ വലിയ നേട്ടത്തിനെല്ലാം മലയാളി കടപ്പെട്ടിരിക്കുന്നത് പി.എൻ.പണിക്കരോടാണ്.
വായനയുടെ വഴികാട്ടിയായി ജീവിതകാലം മുഴുവൻ കേരളത്തിൻ്റെ സാംസ്കാരികരംഗത്തിന്റെ നിറസാന്നിധ്യമായി പ്രവർത്തിച്ച അദ്ദേഹത്തിന് ജീവിതകാലത്ത് സംസ്ഥാന-ദേശീയ തലങ്ങളിൽ അർഹിക്കുന്ന പുരസ്കാരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നത് ഒരു ദുഃഖമാണ്.
''കന്യാകുമാരി മുതൽ കാസർക്കോടുവരെയുള്ള
അയ്യായിരത്തിലേറെ വരുന്ന ഗ്രാമങ്ങളിലൂടെ
നെടുകെയും കുറുകെയും സഞ്ചരിച്ചിട്ടുള്ള
ഒരാളെ ഈ ഭൂമുഖത്തുണ്ടായിട്ടുള്ളൂ- അതാണ് പി.എൻ.പണിക്കർ''- ഡി.സി.കിഴക്കേമുറിയുടെ ഈ വാക്കുകൾ സത്യമായി ഇന്നും നിലകൊള്ളുന്നു.
ക്ലാസ്സ് അലങ്കരിക്കൽ
വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.
അന്താരാഷ്ട്ര യോഗ ദിനം
പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.
ലോക സംഗീത ദിനം
ലോക സംഗീത ദിനത്തിൽ മേള വിദ്വാനായ കൊരട്ടി രാമനാശാനെ ആദരിച്ചു.കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ വിദ്യാലയത്തിൽ ആശാൻ മേളം പഠിപ്പിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
2024 -27 ബാച്ചിലെ അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19/8 / 2024 തിങ്കളാഴ്ച നടന്നു.മാസ്റ്റർ ട്രെയ്‌നറായ ശ്രീ വിനോദ് സർ ആണ് ക്ലാസ്സ് എടുത്തത് .കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്.ക്യാമ്പിനുശേഷം രക്ഷിതാക്കൾക്ക് സർ ക്ലാസ് നൽകുകയുണ്ടായി.