എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/ഒന്നിച്ചുനിൽക്കാം ഒന്നിച്ചുപോരാടാം
ഒന്നിച്ചുനിൽക്കാം ഒന്നിച്ചുപോരാടാം
എന്റെ ഗ്രാമം നല്ല ഭംഗിയുള്ള ഒരു ഗ്രാമം ആയിരുന്നു. ഗ്രാമത്തിൽ പണക്കാരും പാവപ്പെട്ടവരും ഉണ്ടായിരുന്നു. ഇവിടെ എല്ലാവരും ഒരുവിധത്തിൽ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.ഒരിക്കൽ ഒരു രാക്ഷസി കടൽ കടന്നു വന്നു. അവിടുത്തെ എല്ലാവരേയും നശിപ്പിക്കാൻ ആയിരുന്നു അവളുടെ വരവ്.അങ്ങനെ എല്ലാവരേയും നശിപ്പിക്കാൻ തുടങ്ങി.ആ ഗ്രാമത്തിലെ ഗ്രാമത്തലവനും കൂട്ടരും ജനങ്ങളോട് പറഞ്ഞു-നിങ്ങൾ ആരും പേടിക്കേണ്ട,നമുക്ക് ഒരുമിച്ച് ആ രാക്ഷസിയെ നേരിടാം.ആദ്യം ജനങ്ങൾക്ക് അത് ബുദ്ധിമുട്ടായിരുന്നു.എന്നാൽ രാക്ഷസിയുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആ രാക്ഷസിയെ തുരത്തി..ആ രാക്ഷസിയുടെ പേരാണ് കൊറോണ ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ