എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലത്തെ തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലത്തെ തിരിച്ചറിവുകൾ

വളരെ അപ്രതീക്ഷിതമായി എനിക്ക് ലഭിച്ച ഒരു അവധി കാലമായിരിന്നു ഇത് .ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .ഞങ്ങളുടെ രണ്ടു പരീക്ഷകൾ കൂടി പൂർത്തിയാവാൻ ഉള്ളതുകൊണ്ടും നമ്മുടെ സംസ്ഥാനത്തിൻറേയും രാജ്യത്തിൻറേയും എന്തിന് ലോകത്തിൻറെ തന്നെ സ്ഥിതിഗതികൾ അത്ര നല്ലതല്ലാത്തതുകൊണ്ടും ഈ വേനൽ അവധി കാലം അത്ര സന്തുഷ്ടമായ അന്തരീക്ഷത്തിലൂടെ അല്ല കടന്ന് പോകുന്നത് .ലോകത്തെ മുഴുവൻ കൊടും ഭീതിയുടെ നിഴലിലേക്കാഴ്ത്തിയ ഒരു സുനാമി പോലെ നിലയ്ക്കാത്ത തിരകളുമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവി‍ഡ് 19 എന്ന മഹാമാരി ക്ഷണനേരം കൊണ്ട് നമ്മുടെ ജീവിതാന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നു. സമൂഹത്തെക്കുറിച്ചോ മറ്റുളളവരെക്കുറിച്ചോ ചിന്തിക്കുകപോലും ചെയ്യാതെ ധനസമ്പാദ്യത്തിനായി ഓടിനടന്നിരുന്ന നമ്മൾ ഇതാ വെറും ദിവസങ്ങൾക്കൊണ്ട് ഒരു വീടിൻറെ നാലു ചുവരുകൾക്കുളളിൽ ഒതുങ്ങി കൂടുന്നു. ആർത്തിയില്ല , അത്യാഗ്രഹമില്ല കുടുംബത്തെ സ്നേഹിക്കുന്നു. ഏവർക്കും എല്ലാത്തിനും സമയവും ലഭിക്കുന്നു. മറുവശത്ത് പൊതു നിരത്തിലിറങ്ങാൻ പോലും ഭയക്കുന്നു പരസ്പരം അടുത്തിരിക്കാൻ പേടിക്കുന്നു. ആളുകൾ തമ്മിൽ അകലം പാലിക്കാൻ പഠിക്കുന്നു സുഹൃത്തുക്കളേയും മറ്റും കാണാതെയും അവരുമായി സൗഹൃദം പങ്കുവെയ്ക്കാതെയും ഒരു ദിവസംപോലും തളളിനീക്കാൻ പറ്റാത്തവരൊക്കെ ഇതാ വീട്ടിൽ തന്നെ നേരം ചിലവഴിക്കുന്നു. നമ്മുടെ സമൂഹത്തിൽ കുറച്ച് നാളുകളായി കാണപ്പെടുന്ന മാറ്റങ്ങളിൽ ചിലതാണ് ഞാൻ ഇവിടെ പ്രതിപാദിച്ചത് ഇതിൻറെ കാരണം ഏത് കൊച്ചുകുട്ടികളോട് പോലും ചോദിച്ചാൽ അവർ പറഞ്ഞുതരും അതിന് ഒരു ഒറ്റ ഉത്തരമേ ഉളളു.............. "കൊറോണ". ശരിക്കും നമ്മൾ ഇതിനെക്കുറിച്ച് ഒന്നു ചിന്തിക്കാൻ തയ്യാറായാൽ നമ്മുക്ക് മനസ്സിലാകും ഇതിൻറെ ഒക്കെ ഉൽപ്പത്തിയുടെ കാരണവും വരാനുളള സാഹചര്യവും നാം തന്നെ അല്ലേ ഉണ്ടാക്കിയത് . അതിൽ ഒരു സുപ്രധാന പങ്ക് നമുക്ക് ശുചിത്വത്തിന് നൽകാം . നമ്മുടെ സമൂഹത്തിലേക്ക് ഒന്നു തിരിഞ്ഞ് നോക്കിയാൽ തികച്ചും വൃത്തിയില്ലാത്തതും മാലിന്യം കൊണ്ട് തിങ്ങിനിറഞ്ഞ പരിസ്ഥിതി നമ്മുക്ക് കാണാം ഭൂമി നമ്മുടെ അമ്മയാണ് അതിനാൽ പ്രകൃതിയെ നമ്മൾ സ്നേഹിക്കണം എന്നുപറയുന്ന നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി അയൽവാസിയുടെ പറമ്പിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരാണ് നമ്മളിൽ പലരും അപ്പോൾ അവർ ചിന്തിക്കുന്നില്ല ഒരു അതിർവരമ്പു കൊണ്ട് ഭൂമിക്ക് മേലുളള മാലിന്യം മാറ്റപ്പെടുന്നില്ലെന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ഒരു ബോർഡ് കണ്ടാൽ അവിടെതന്നെ മാലിന്യം നിക്ഷേപിക്കണം എന്ന് വാശി പിടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും . മാലിന്യം നിക്ഷേപിച്ചില്ലെങ്കിൽ അവിടെ തുപ്പിയെങ്കിലും വൃത്തികേടാക്കും . ഒരു സ്ഥലത്ത് മാലിന്യം കിടക്കുന്നത് കണ്ട് നമ്മൾ "അയ്യേ" എന്ന് പറഞ്ഞ് ഒരു പക്ഷേ അവിടെ തന്നെയാവും തുപ്പുക അപ്പോൾ അവർ ചിന്തിക്കുന്നില്ല നമ്മളും പരിസ്ഥിതി മലിനമാക്കുന്നതിൽ പങ്ക് ചേരുകയാണെന്ന് . നമ്മുടെ സമൂഹം പലപ്പോഴും പല രോഗങ്ങളും പടരാനുളള സാഹചര്യം ഒരുക്കി വെയ്ക്കുകയാണ്. നാം ഭീതിയോടെ കാണുന്ന ഡെങ്കിപ്പനി ,ചിക്കൻഗുനിയ,മലേറിയ എന്നീരോഗങ്ങൾ പടർത്തുന്ന കൊതുകുകൾ പെറ്റ് പെരുകുന്നത് നമ്മുടെ വൃത്തിയില്ലാത്ത ചുറ്റുപാടുകളിലാണ്. അതുപോലെ നമ്മുടെ ഭാരതസംസ്കാരം നമ്മേ പഠിപ്പിച്ചിരുന്നത് മറ്റൊരാളെ കാണുമ്പോൾ അവർക്ക് തൊഴുകൈകളോടെ വന്ദിക്കുകയെന്നായിരുന്നു. അതിൽ നിന്നും പാശ്ചാത്യസംസ്കാരമായ ഹസ്തദാനത്തിലേക്ക് മാറിയ നമ്മൾ ഇന്ന് പഴയ കാലങ്ങളിലേക്ക് തിരിച്ച് പോകാൻ പ്രേരിപ്പിക്കപ്പെടുന്നു. പണ്ട് കാലങ്ങളിൽ പുറത്തുനിന്നും വീട്ടിലേക്ക് വരുമ്പോൾ പുറത്തുവച്ചിരിക്കുന്ന കിണ്ടിയിലേ വെളളം കൊണ്ട് കൈയ്യും, കാലും കഴുകി വീട്ടിൽ പ്രവേശിച്ചിരുന്ന ഒരു തലമുറ നമ്മുക്കുണ്ടായിരുന്നു. ഇപ്പോൾ നാം ഭക്ഷണം കഴിക്കാൻ പോകുന്നതിന് മുമ്പെങ്കിലും കൈ കഴുകിയാൽ ഭാഗ്യം എന്ന നിലയിൽ എത്തിയിരുന്നു. നാം മലയാളികൾ ടിഷ്യൂ പേപ്പർ സമ്പ്രദായത്തിലേക്ക് മാറിയിരുന്നു. ആ നമ്മൾ ഈ രോഗം നമ്മേ കീഴ് പ്പെടുത്താതിരിക്കാൻ വേണ്ടിയാണെങ്കിൽ പോലും സോപ്പും , സാനിടൈസറുകളും ഉപയോഗിച്ച് പുറത്ത്പോയിട്ട് വരുമ്പോഴും പോകുമ്പോഴും കൈകളും കാലുകളും കഴുകുന്നു. പരസ്പരം സ്പർശിക്കാൻപോലും മടിക്കുന്നു. പ്രത്യക്ഷത്തിൽ ഇത് ഒരു രോഗം വരുത്തിവെച്ചതിൻറെ ഫലമായിട്ടാണെങ്കിലും ഇവിടെയെല്ലാം നാം പാലിക്കേണ്ടിയിരുന്ന പരിസ്ഥിതി വ്യക്തിഗത ശുചിത്വത്തിൻറെ മൂല്യത്തെ വ്യക്തമാക്കിതരുന്നു. നാം ഓരോരുത്തരും വിചാരിച്ചാൽ നമ്മുക്കിടയിൽ പടരുന്ന മഹാമാരികളായ രോഗങ്ങളെ തടയാനാകും അതിനായി നാം ആദ്യം തന്നെ പരിസരം വൃത്തികേടാക്കാതിരിക്കുക , പൊതു നിരത്ത് തുപ്പാതിരിക്കുക ഈ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുക . നമ്മുടെ വീടും പരിസ്സരവും എപ്പോഴും വൃത്തിയോടെ വെയ്ക്കാൻ ശ്രദ്ധിക്കുക . നമ്മുടെ വീട്ടിലും പരിസരങ്ങളിലുമുളള മാലിന്യങ്ങൾ സമൂഹത്തിലോ അയൽ വീടുകളിലോ വലിച്ചെറിയാതെ വീട്ടിൽ തന്നെ സംസ്കരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ സർക്കാർ മാലിന്യ സംസ്കരണ യൂണിറ്റുകൾക്ക് കൈമാറുക വെളളം കെട്ടിക്കിടക്കാനുളള സാഹചര്യം ഉണ്ടാക്കാതിരിക്കുക നാം വീണ്ടും നമ്മുടെ പഴയ സംസ്കാരങ്ങളിലേക്ക് തിരിച്ച് വരുക ഹസ്തദാനം ഒഴിവാക്കുക പകരം തൊഴുകൈകൾ സ്വീകരിക്കുക വ്യക്തിഗത ശുചിത്വം പാലിക്കുക . നാം ഒരുമിച്ച് നിന്നാൽ ഏതുമഹാമാരിയും നമുക്ക് അകറ്റാനാകും ഒരുപക്ഷേ ഈ കോവിഡ് കാലം കൊണ്ട് ഭൂമിക്ക് അതിൻറെ പഴയ സുന്ദരകാലം ലഭിച്ചേക്കും അതിനും നാം തയ്യാറാകണം .ഒരു രോഗം വരേണ്ടി വന്നു നമ്മേ ശുചിത്വത്തിൻറെ മൂല്യം പഠിപ്പിക്കാൻ . കൊറോണ എന്ന പാഠം നമ്മുടെ മനസ്സിൻറെ പ്രധാന അദ്യായങ്ങളിൽ സൂക്ഷിക്കുക അത് പഠിപ്പിച്ച പാഠം ഒരിക്കലും മറക്കാതിരിക്കാം ഭൂമിയെ തിരികെ ആ സ്വർഗലോകത്തിലേക്ക് കൊണ്ടുവരാം. കേവലം വാക്കുകൊണ്ട് മാത്രമല്ല നമ്മുടെ പ്രവർത്തികൊണ്ടും ഈ ലോകത്തെ നമ്മുക്ക് "Gods own Country" അഥവാ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിളിക്കാൻ ഇടയുണ്ടാകട്ടെ എന്ന് നമുക്ക് സ്വയം ആശ്വസിക്കാം

ഗൗരി നന്ദന എസ്
XI Science സ്വാമി വിവേകാനന്ദാ ഹയർസെക്കൻററി സ്കൂൾ, പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം