എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ്‌ 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.

ആധുനിക വയനാടിന്റെ ശില്പി എന്നറിയപ്പെടുന്ന ശ്രീ എം കെ ജിനചന്ദ്രൻ വിദ്യാഭ്യാസമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം സ്ഥാപിച്ച വയനാട്ടിലെ ആദ്യ ഹൈസ്കൂൾ ആയ എസ് കെ എം ജെ ഹൈസ്കൂളിന് ഒരു ഫീഡർ സ്കൂൾ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി ശ്രീ ജിനചന്ദ്രന്റെ അനുവാദത്തോടെ കൽപ്പറ്റയിലെ പൗര പ്രമുഖരായ ധർമ്മരാജ അയ്യർ, എം ചാത്തൻ, ഭാസ്കരൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഫലമായി 1966ൽ എസ് കെ എം ജെ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. എസ് കെ എംജെ ഹൈസ്കൂളിന് സമീപത്തായി 4 ക്ലാസ് റൂം സൗകര്യത്തോടു കൂടി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിലാണ് സ്കൂൾ ആരംഭിച്ചത്. ശ്രീ കെ ഡി രാജപ്പൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കൂളിന് തനതായ ഒരു പേര് വേണം എന്ന അഭിപ്രായത്തെ തുടർന്ന് സ്കൂളിന്റെ പേര് നോർത്ത് കൽപ്പറ്റ എൽ പി സ്കൂൾ എന്നാക്കി മാറ്റി. എൻ കെ എൽ പി സ്കൂളിന്റെ ചുമതല ശ്രീമാൻ ജിനചന്ദ്രൻ തന്നെ ഏറ്റെടുക്കുകയും മാനേജർ സ്ഥാനം വഹിക്കുകയും ചെയ്തു. കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് 19725 ക്ലാസ് റൂം സൗകര്യമുള്ള മറ്റൊരു ബ്ലോക്ക് കൂടി നിർമിച്ചു 1997 ൽ മൂന്ന് ക്ലാസ് റൂം കൂടി നിർമ്മിച്ച് ആകെ 12 ഡിവിഷനുകൾ പ്രവർത്തനസജ്ജമായി. 1990ൽ സ്കൂളിന്റെ പേര് ശ്രീ ജിനചന്ദ്രന്റെ മാതാവിന്റെ സ്മരണയ്ക്കായി സരളാദേവി മെമ്മോറിയൽ എൽപി സ്കൂൾ എന്നാക്കി മാറ്റി.ജ്ഞാനപീഠ ജേതാവ് കേരളത്തിലെ പ്രസിദ്ധ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ 2016ൽ എസ് ഡി എം എൽ പി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.