എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സമ്മേളിക്കുകയും. പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുകയും. കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ  ചൊല്ലുകയും ചെയ്തു. പരസ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. കുട്ടികൾ ഓരോരുത്തരും അവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ നട്ട സ്കൂളിൽ ഒരു പൂന്തോട്ടത്തിന് തുടക്കം കുറിച്ചു

ഭൂപട രചന

സാമൂഹ്യശാസ്ത്രവുമായി  ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങൾ നേടിയെടുക്കുന്നതിനായി കേരളത്തിന്റെയും ഇന്ത്യയുടെയും ഔട്ട്ലൈൻ മാപ്പ് നൽകി സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സ്ഥാനം നിർണയം പേരുകളും പഠിക്കുന്ന പ്രവർത്തനങ്ങൾ നൽകി ഈ പ്രവർത്തനത്തിൽ കുട്ടികൾ ഏറെ ഉത്സാഹത്തോടെ പങ്കെടുത്തു ആഘോഷം

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ ബാലവേല വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ബാലവേല വിരുദ്ധ ദിന സന്ദേശം നൽകുകയും ചെയ്തു

ലഹരി വിരുദ്ധ ദിനാചരണം

സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ബഹുമാനപ്പെട്ട സ്കൂൾ

ഹെഡ്മിസ്ട്രസ് ചൊല്ലിക്കൊടുത്തു കുട്ടികളുടെ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു ലഹരി ഉപയോഗത്തിന്റെ മാരക വിപത്ത് ചൂണ്ടിക്കാണിക്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ശില്പശാല

സ്കൂൾ തല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു വർക്കിംഗ് മോഡൽ സ്റ്റീൽ മോഡൽ പ്രസംഗം മത്സരം ക്വിസ് മത്സരം അറ്റ്ലസ് മേക്കിങ് പ്രാദേശിക ചരിത്ര രചന തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു ഒന്നും രണ്ടു സ്ഥാനം നേടിയ എല്ലാവർക്കും സമ്മാനങ്ങൾ നൽകി

ലോക ജനസംഖ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സ്കൂളിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നൽകി.



സ്വാതന്ത്ര്യദിനാഘോഷം

79-ാം സ്വാതന്ത്ര്യദിനം ഇന്ന് St. Little Teresa's school സമുചിതമായി ആചരിച്ചു

. രാവിലെ 8.30 ന് School HM Sr Merin പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി

സ്വതന്ത്ര്യദിനം മുന്നൊരുക്കങ്ങൾ

മത്സരങ്ങൾ: UP,HS വിഭാഗങ്ങൾക്ക് ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി

റാലി മനോഹരമാക്കുവാൻ:

     കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് തൊപ്പി, പൂക്കൾ, പ്ലക്കാർഡുകൾ എന്നിവ ഉണ്ടാക്കി

മുദ്രാവാക്യം: റാലിയിൽ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുവാൻ പരിശീലനം നൽകി.

Fancy Dress മത്സരം: ഓരോ ക്ലാസ്സിൽ നിന്നും സ്വാതന്ത്ര്യസമര നേതാക്കൻമാരുടെ രൂപസാദൃശ്യത്തിൽ എത്തുവാനുള്ള തെരഞ്ഞെടുപ്പ്

2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച

     ഇന്ന് രാവിലെ 8.30 ന്, SPC, Scout & Guide,JRC, Little Kites എന്നിവയിലെ അംഗങ്ങൾ അണിനിരന്ന St. Little Theresa's വിദ്യാലയ അങ്കണത്തിൽ Headmistress Sr Merin ദേശീയ പതാക ഉയർത്തി. എല്ലാവരും ദേശീയ ഗാനം പാടി.തുടർന്ന് സ്വാതന്ത്യ ദിന സന്ദേശം, Fancy Dress മത്സരം, സമ്മാനദാനം എന്നിവ നടന്നു.

9.00 മണിക്ക് മഞ്ഞള്ളൂർ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ കുട്ടികൾ പങ്കെടുത്തു. MLA ശ്രീ മാത്യു കുഴലനാടന്റെസ്വാതന്ത്രദിന സന്ദേശം ശ്രവിക്കുകയും, സ്കൂളിൽ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു

മഴമാപിനി

കുട്ടികൾ ജൂൺ മാസത്തിൽ മഴമാപിനിസ്ഥാപിച്ചു എല്ലാദിവസവും മഴമാപിനിയിൽ പതിച്ച ജലം അളന്നു നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു അങ്ങനെ ഈ പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് അറിയാൻ സാധിക്കുന്നു.

സാമൂഹ്യശാസ്ത്ര മേള പ്രദർശനം

തിരമാലകൾ ഉണ്ടാക്കുന്ന ഭൂരൂപങ്ങൾ നിർമ്മിച്ച ആഗി മരിയ റോബിയും ജൂവലിൻ ലിസ രാജേഷും.

ബീച്ച്,സമുദ്ര ഗുഹകൾ, സമുദ്ര കമാനം, സമുദ്ര സ്തംഭങ്ങൾ ഇവ തിരമാലയുടെ നിക്ഷേപപ്രക്രിയ മൂലം ഉണ്ടാകുന്ന ഭൂരൂപങ്ങളാണ്

ലഗൂൺ, ബീച്ച്, മണൽ നാക്ക്, പൊഴി എന്നിവ തിരമാലകളുടെ അപരദനം മൂലം ഉണ്ടാകുന്ന ഭൂരൂപങ്ങളാണ്.

അയ്യങ്കാളി ദിനാചരണം

കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾക്ക് ആൽബം നിർമ്മിക്കാൻ പ്രവർത്തനം നൽകി. ഇതിലൂടെ കുട്ടികൾക്ക് സാമൂഹ്യ പരിഷ്കർത്താക്കൾ സമൂഹത്തിന് നൽകിയ സംഭാവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും സാധിച്ചു