എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം/അക്ഷരവൃക്ഷം/വില്ലൻ തന്നേ
വില്ലൻ തന്നേ.....
ഞാൻ കൊറോണ വൈറസ്. എൻ്റെ ജനനം ചൈനയിലെ വുഹാനിലായിരുന്നു.ഞാൻ ജനിച്ചയുടൻ എല്ലാവരേയും സ്നേഹിച്ചു തുടങ്ങി.എനിക്ക് അവിടുത്തെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടു. അവിടെയുള്ളവർ എന്നേപ്പറ്റി അത്ര ബോധവാന്മാരല്ല.അവർ എന്നെ മനസ്സിലാക്കി തുടങ്ങുന്നതിനു മുൻപേ ഞാൻ ഇറ്റലിയിലേക്കും സ്പെയിനിലേക്കും ചേക്കേറി. അങ്ങനെ ലോകരാജ്യങ്ങൾ ഓരോന്നായി ഞാൻ എൻ്റെ സാമ്രാജ്യമാക്കി.തുടർന്ന് എൻ്റെ ലക്ഷ്യം സഫലമായി. ഞാനൊരു കൊലയാളിയായി. എല്ലാവരും എന്നെ ഭയപ്പെട്ടു തുടങ്ങി. ആൾക്കൂട്ടമുണ്ടോ അവിടെ ഞാൻഎൻ്റെ സാന്നിധ്യം അറിയിക്കും. മനുഷ്യർ എന്നെ കൊറോണയെന്നും കൊ വിഡ്- 19 എന്നും വിളിക്കുന്നു. അങ്ങനെ ഞാൻ സ്വാതന്ത്ര്യമായി വിഹരിച്ചുകൊണ്ടിരിക്കേ ഞാൻ മാറ്റാരിലേക്കും പ്രവേശിക്കാതിരിക്കാനായി മുഖാവരണവും സാനിറ്റെസറും എത്തി. < കേരളത്തിലുള്ളവർ പറഞ്ഞു പ്രളയത്തേയും നിപ്പ വൈറസിനേയും അതിജീവച്ച ഞങ്ങൾക്ക് നീയെന്ന സൂക്ഷ്മജീവി വെറും നിസ്സാരമാണ്. എന്നെതെല്ലും ഭയപ്പെടാതെ അവർ പുറത്തിറങ്ങി നടന്നു ഒരു വിധം ആളുകളിലേക്ക് എന്നെ കൊണ്ടെത്തിച്ചു.അപ്പോഴേക്കും ദാ എത്തി ലേക്ഡൗൺ.വിവിധ സ്ഥലങ്ങളും രാജ്യങ്ങളും ലോക്ഡൗണിലായി. ഞാൻ കരുതി എൻ്റെ മരണം അടുത്തെന്ന്. പക്ഷേ എൻ്റെ ചിന്തകൾ പെട്ടന്ന് ഇല്ലാതായി. അഹങ്കാരിയായ ഒന്നിനേയും വകവെയ്ക്കാത്ത മനുഷ്യർ പുറത്തിറങ്ങി. എൻ്റെ പ്രതീക്ഷകൾക്ക് അസ്തമനം ആയില്ല എന്ന് എനിക്ക് മനസ്സിലായി. എല്ലാവരിലേക്കും വീണ്ടും ഞാൻ എത്താൻ തുടങ്ങി. < എൻ്റെ വ്യാപനം വളരെ രൂക്ഷമാകുമെന്നതറിഞ്ഞതോടെ ലോക്ഡൗൺ നീട്ടിക്കൊണ്ടിരുന്നു. കുറച്ചു സ്ഥലങ്ങളിൽ ഞാൻ ഇല്ലാതാവുകയും ചിലയിടങ്ങളിൽ പച്ചപ്പ് പിടിച്ചും വന്നു. വലുതായി ആരും പുറത്തിറങ്ങാത്തതു കൊണ്ട് അന്തരീക്ഷ മലിനീകരണം കുറയുകയും അതിൻ്റെ ഫലമായി പഞ്ചാബിൽ നിന്നും ഹിമാലയം കാണാൻ സാധിക്കുകയും ചെയ്തു. ഞാൻ വന്നതുമൂലം ആകെ സന്തോഷിച്ചതു ഭൂമി മാത്രം. കാരണം ദുഷ്ടരായ മനുഷ്യർ മൂലം നശിച്ചു കൊണ്ടിരുന്ന ഭൂമിയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.പിന്നെ എനിക്ക് ഇഷ്ടമല്ലാത്ത കുറേപേർ ഇവിടെ ഉണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ തുടങ്ങിയവർ.കാരണം അവരെന്നേ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കാൻ അനുവദിക്കുന്നില്ല. എല്ലാവരും എന്നെ മഹാമാരിയെന്ന് വിളിക്കുന്നു. ശരിക്കും ഞാനൊരു വില്ലൻ തന്നേ.....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത