എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്/അക്ഷരവൃക്ഷം/കിട്ടുവിന്റെ പണി
കിട്ടുവിന്റെ പണി
മന്താരക്കാട്ടിലെ കിങ്ങിണി മുയലമ്മക്ക് രണ്ട് മക്കളുണ്ടായിരുന്നു കിട്ടുവും മിട്ടുവും അവരുടെ കൂട്ടുകാരനായിരുന്നു മിന്നു അണ്ണാൻ അവർ ഒരുമിച്ചായിരുന്നു കളിക്കുന്നത്. എന്നാൽ ആ കാട്ടിലെ ദുഷ്ടനായിരുന്നു വീരു എന്ന ചെന്നായ .കിട്ടുവിനെയും മിട്ടുവിനെയും എവിടെ കണ്ടാലും ആക്രമിക്കുമായിരുന്നു. ഒരിക്കൽ കിട്ടുവും മിട്ടുവും മിന്നുവും കളിച്ചു കൊണ്ടിരിക്കുന്നത് ദുഷ്ടനായ വീരു കണ്ടു. ഇന്ന് ഇതിൽ നിന്നും ആരെയെങ്കിലും ഭക്ഷണമാക്കണം എന്ന് കരുതി അവരെ ആക്രമിക്കാൻ ചെന്നു വീരുവിനെ കണ്ടതും മൂന്നു പേരും ചിതറിയോടി മിട്ടുവും മിന്നുവും ഒരു പൊത്തിലൊളിച്ചു കിട്ടുവാണെങ്കിൽ ഒരു മാവിൽ കയറി എന്നാൽ വീരു കൂടെ കയറി കിട്ടു എങ്ങനെയെങ്കിലും മുകളിലത്തെ കൊമ്പിൽ കയറി വീരു കുറച്ചു താഴത്തെ കൊമ്പു വരെയെത്തി ഇനി എന്തു ചെയ്യുമെന്നറിയാതെ കിട്ടു വിഷമിച്ചു.വീരു അവനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു അപ്പോഴാണ് കിട്ടുന്ന ആ കാഴ്ച്ച കണ്ടത് വീരു ഇരിക്കുന്ന കൊമ്പിന്റെ അറ്റത്ത് ഒരു തേനീച്ച കൂട് കിട്ടു വിന് ഒരു സൂത്രം തോന്നി കിട്ടു ഒരു മാങ്ങ പറിച്ച് തേനീച്ച കൂടി ലേക്ക് എറിഞ്ഞു തേനീച്ച കൂട് ഇളകി തേനീച്ച എല്ലാം വീരുവിന് നേരെ ചെന്ന് വീരു ഒറ്റ ചാട്ടത്തിന് താഴെ ചാടി എന്നിട്ട് ഒരോട്ടം തുടങ്ങി തേനീച്ചകൾ പുറകെ വിട്ടു പിന്നീട് അവന്റെ ശല്യം അവർക്കുണ്ടായിട്ടില്ല.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ