എസ്.റ്റി.എച്ച്.എസ് പുളളിക്കാനം/അക്ഷരവൃക്ഷം/ ശുചിത്വത്തിൻെറ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻെറ പ്രാധാന്യം

ശുചിത്വത്തിൻെറ പ്രാധാന്യം

മനുഷ്യൻെറ ആരോഗ്യകരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ശുചിത്വം.വ്യക്തിശുചിത്വംപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് പരിസര ശുചിത്വവും.വൃത്തിഹീനമായ പരിസരത്തുനിന്നാണ് ഒട്ടുമിക്ക സാക്രമികരോഗങ്ങളും പകരുന്നത്. ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ നേരിടാനും പ്രതിരോധിക്കാനും ഒരു ഉത്തമമാർഗമാണ് ശുചിത്വം.ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതിലൂടെയും മാസ്കുക‍ൾ ധരിക്കുന്നതിലൂടെയും സാമൂഹികഅകലം പാലിക്കുന്നതിലൂടെയും ഈ രോഗത്തെ അകററിനിർത്താനാവും.

വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയെപ്പേലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിവരശുചിത്വവും. കോവിഡെന്ന മഹാമാരി അതിവേഗം ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുമ്പോ‍‍ൾ അതിവേഗം പടരുന്ന വേറൊരു വൈറസാണ് വ്യാജസന്ദേശങ്ങളും. നവസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾക്ക് ലൈക്കും ഷെയറും ചെയ്യാൻ ഇന്ന്ആളുകൾ ഒരുപാടാണ്.അതിനാൽ അവയെ തിരിച്ചറി‍ഞ്ഞ് അതിനെക്കൂടി പ്രതിരോധിക്കേണ്ടത് ഇന്നിൻെറ ആവശ്യമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ ചെറുക്കാൻ നമുക്ക് സാധിക്കും.അതിനാൽ പൊതുസ്ഥലങ്ങളിൽ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക.ഇവ ചെയ്യാതിരിക്കുന്നതിലൂടെ ശുചിത്വവും സാമൂഹികനന്മയുമാണ് പാലിക്കപ്പടുന്നത്.

ഫേബാമോൾ റെജി
10A എസ്.ററി.എച്ച്.എസ്.പുളളിക്കാനം
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം