എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/പ്രകൃതി മാറുകയാണ്

പ്രകൃതി മാറുകയാണ്

പ്രകൃതി അമ്മയാണ്. ആ അമ്മയെ നാം ഇന്ന് തിരിച്ച് അറിയുന്നില്ല. ആ അമ്മയുടെ പുഞ്ചിരി, സ്പർശനം, തലോടൽ ഇതൊന്നും അമ്മയുടെ മക്കൾ അറിയാതെ പോയി. കാലങ്ങളായി മക്കളുടെ സ്നേഹ സ്പർശനം ഏൽക്കാത്ത അമ്മ ഇന്ന് സന്തോഷവതിയാണ്.

ഒരുവശത്ത് കൊറോണ എന്ന മഹാമാരി നാശം വിതക്കുമ്പോൾ മറ്റൊരു വശത്ത് നൂറ്റാണ്ടുകൾക്കുശേഷം ജനങ്ങൾ ശുദ്ധവായു ശ്വസിക്കുകയാണ്.

ഫാക്ടറികളിലുടേയും വാഹനങ്ങളിലുടേയും ഉയരുന്ന വിഷവാതകം അന്തരീക്ഷത്തിൽ ചെന്ന് ഭൂമിയുടെ ഓസോൺ പാളിയിൽ വിള്ളലുകൾ ഉണ്ടാകുന്നു. എന്നാൽ ഇന്ന് ഇതെല്ലാം നിശ്ചലമാണ്.

വർഷങ്ങളായി വലിയ ആർഭാടത്തോടെ നടത്തുന്ന ഒരു ആഘോഷമാണ് തൃശ്ശൂർ പൂരം. പൂരത്തിന് പൊട്ടിക്കുന്ന പടക്കങ്ങളിൽ നിന്നുയരുന്ന ശബ്ദവും പുകയും ശബ്ദമലിനീകരണത്തിനും വായുമലിനീകരണത്തിനുള്ള കാരണമാകുന്നു. എന്നാൽ ഇന്നത് ഭൂമിക്ക് സഹിക്കേണ്ടി വരുന്നില്ല. ഇതുപോലെ ലോകത്തെ ഉത്സവം, പെരുന്നാൾ പോലുള്ള എല്ലാ ആഘോഷവും നിശ്ചലമാണ്. അതിലൂടെ ഉണ്ടാകുന്ന മലിനീകരണവും ഇന്നില്ല.

ഇന്ന് മനുഷ്യൻ തന്റെ വീടിന് പുറത്തിറങ്ങി പ്രകൃതിയാകുന്ന അമ്മയെ നോക്കാൻ കൊതിക്കുന്നു. തന്റെ ജീവിതത്തിൽ മനുഷ്യൻ ആദ്യമായി അമ്മയുടെ തലോടലിന് വേണ്ടി കൊതിക്കുന്നു.

ഈ വർഷത്തെ വേനലിൽ നമ്മൾ വെള്ളത്തിന്റെ കുറവ് ആരും അറിഞ്ഞിട്ടില്ല. ആവശ്യത്തിന് മഴ നമ്മൾക്ക് കിട്ടിക്കഴിഞ്ഞു. അതിലൂടെ തന്നെ അന്തരീക്ഷത്തിലെ താപനിലക്ക് കുറവുണ്ടായിട്ടുണ്ട്. അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ വിള്ളലുകൾ മാറി വരുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ആളുകൾ പുറത്തിറങ്ങുന്നത് ഇല്ലാത്തതുകൊണ്ട് ജലാശയത്തിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞു. വഴിയരികിലെ മാലിന്യങ്ങൾ ഇല്ലാതായി. ആഗോളതാപനം പതിയെ കുറഞ്ഞുവരുന്നു. ചുരുക്കിപ്പറഞ്ഞാൽ വർഷങ്ങളായി നാം സ്വപ്നം കാണുന്ന ഒരു ഭൂമിയായി നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് നമ്മുടെ ഭൂമിക്ക് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളിൽ കുറച്ചെങ്കിലും നമ്മുടെ സർക്കാർ വിചാരിച്ചാൽ മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കും. അതിനുവേണ്ടി പുതിയ നിയമങ്ങൾ നിലവിൽ കൊണ്ടുവരണമെന്ന് നമ്മൾ സർക്കാരിനോട് അപേക്ഷിക്കേണ്ടതാണ്.


കീർത്തന വിനോദ്
9 D സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം