എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

2019 ന്റെ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കൊറോണ ഉത്ഭവിച്ചത്. കൊറോണ വൈറസിന്റെ മറ്റൊരു പേരാണ് കോവിഡ്‌-19 വവ്വലുകളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടർന്നത് എന്ന് കരുതപ്പെടുന്നു. മനുഷ്യരിൽനിന്ന് സമ്പർക്കം വഴി മനുഷ്യരിലേക്കും അതിവേഗം പടർന്ന് പിടിക്കുന്ന വൈറസാണ് കൊറോണ. കൊറോണ വൈറസ് ബാധിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും, സമ്പർക്കത്തിലൂടെയുമാണ് കൊറോണ പടരുന്നത്. കൊറോണ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. രോഗമുള്ള ആളെ 14 ദിവസത്തേക്ക് ഐസോലാഷനിൽ പ്രവേശിപ്പിച്ചു ചികിത്‌സിക്കുകയാണ് ചെയ്യുന്നത്. രോഗം വരാതിരിക്കാനായി വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ചൈനയിൽ ഇതിൽ പതിനായിരക്കണക്കിനാളുകൾക്ക് കൊറോണ ബാധിച്ചു. അവിടെ ഗതാഗതം നിർത്തി.അതിർത്തി പ്രദേശങ്ങൾ അടച്ചുപൂട്ടി. ഇതിനകം തന്നെ എല്ലാരാജ്യത്തേക്കും രോഗം പടർന്നു. ജനുവരി 30 ന് ഇന്ത്യയിൽ ആദ്യത്തെ കോവിഡ്‌ 19 റിപ്പോർട്ട് ചെയ്തു. ഇതു ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിൽ എത്തിയ വിദ്യാർത്ഥിക്കായിരുന്നു. മാർച്ച് 11 കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിചു. മാർച്ച് 12 കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ ആദ്യം മരണം കർണാടകയിലെ കലബുർഗിയിൽ 76 കാരൻമരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും കൊറോണ ബാധിച്ചു. കേരളത്തിൽ മാർച്ച് 7 ന്ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട, റാന്നി ഐത്തല സ്വദേശികൾക്ക് കോവിഡ്‌ 19 ഉണ്ടെന്നു കണ്ടെത്തി.പിന്നീട്‌ കൊറോണ വൈറസ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പടർന്നു പിടിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 1 മുതൽ 9 വരെ ക്ലാസ്സിലെ വർഷാവസാന പരീക്ഷകൾ നിർത്തലാക്കി. മാർച്ച് 22 ന് ഇന്ത്യയിൽ ജനത കർഫ്യു പ്രഖ്യാപിച്ചു. അതേ തുടർന്നു 21 ദിവസത്തെ ലോക്ക് ഡൌൺ .അങ്ങനെ വൈറസ് വ്യാപനം കുറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 396 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു.3 പേർ മരിച്ചു. 255 പേർ സുഖപ്പെട്ടു. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്. ഏപ്രിൽ 14നു ഒന്നാം ഘട്ട ലോക്ക് ഡൌൺ തീരാനിരിക്കെ രണ്ടാം ഘട്ട ലോക്ക് ഡൌൺ പ്രഖ്യാപിച്ചു (ഏപ്രിൽ15_ മെയ് 3)

കൃഷ്ണജ
6A, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം