ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്

ഷഹാന ഷമീം

ഞാൻ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് 2020-23 ബാച്ചിൽ അംഗമായിരുന്നു. ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിൽ ചേരുന്നതിന് മുമ്പ് എനിക്ക് ഐ ടി സംബന്ധിച്ച് കാര്യമായ അറിവ് ഒന്നുമില്ലായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉപലീഡർ കൂടിയായി തെരഞ്ഞടുക്കപ്പെട്ട എനിക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഐ ടി മേഖലയിൽ താല്പര്യവും ഇഷ്ടവും വളർത്താൻ സഹായകമായി. ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി കഴിഞ്ഞതിന് ശേഷം +2വിന് കമ്പ്യൂട്ടർ സയൻസ് എടുക്കാൻ കാരണവും ലിറ്റിൽ കൈറ്റ്‌സ് അംഗത്വം തന്നെയാണ്.